പട്ടിമറ്റം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ മൂവാറ്റുപുഴ ആവോലി കുന്നുമേൽ എബി ജോസ് (26)നെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തതു.
പഴന്തോട്ടത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്ക് പണ്ടത്തിൽ തീർത്ത വള പണയം വച്ച് 40,000 രൂപ തട്ടുകയായിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതായും പ്രതി സമ്മതിച്ചു.
ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്.ഐമാരായ വി.കെ. നിസാർ, എൻ.കെ. ജേക്കബ്, എൻ.എം. ബിനു, എ.എസ്.ഐ വി.എസ്.അബൂബക്കർ, സീനിയർ സി.പി.ഒമാരായ കെ.ആർ. പ്രിയ, വർഗീസ്. ടി. വേണാട്ട്, ടി.എ. അഫ്സൽ, സി.പി.ഒ രജീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.