ആലുവ: ഏഴ് കിലോയോളം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ചൂണ്ടി ചങ്ങനംകുഴിയിൽ മണികണ്ഠൻ ( ബിലാൽ-30), ചൂണ്ടി പുറത്തുംമുറിയിൽ പ്രദീഷ് (36) എന്നിവരെയാണ് ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് അണ്ടിക്കമ്പനി ഭാഗത്ത് നിന്ന് പിടികൂടിയത്. ഒഡിഷയിലെ വിജയനഗരത്തിലെ ഉൾവനത്തിൽ നിന്നും പ്രത്യക ഏജന്റ് വഴിയാണ് കഞ്ചാവ് വാങ്ങിയത്.
മണികണ്ഠൻ 2018 ൽ നടന്ന കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. പത്ത്കിലോ കഞ്ചാവ് പാലക്കാട് പിടികൂടിയ കേസിലെ പ്രതിയാണ് പ്രദീഷ്.