മരട്: കുമ്പളത്ത് റോഡരികിലൂടെ നടന്നുപോകുന്നതിനിടെ പിക്ക് അപ്പ് വാനിടിച്ച് വൃദ്ധന് ദാരുണാന്ത്യം. കുമ്പളം അമീപറമ്പില് വീട്ടില്‍ എ.പി.ജോര്‍ജ് (79) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം.
കുമ്പളം റേഷന്‍ കടയ്ക്കു സമീപം അരിപൊടിപ്പിക്കുന്നതിനായി വീട്ടില്‍ നിന്നും മില്ലിലേക്കു പോകും വഴി എതിരെ വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ജോര്‍ജിനെ ഇടിച്ചതോടെ മതിലിനും വാഹനത്തിനും ഇടയില്‍പ്പെടുകയായിരുന്നു. ഉടനെ നാട്ടുകാര്‍ നെട്ടൂര്‍ ലേക്ഷോര് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് അഞ്ചു മണിയോടെ മരിച്ചു.
ഭാര്യ: ബേബി ജോര്‍ജ്. മക്കള്‍: സിനി, സിബി (വര്‍ഗീസ്), മേരി സിന്‍സി, പരേതയായ സിസി. മരുമക്കള്‍: രജു, മാര്ട്ടിന്, സ്റ്റെഫി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ന് കുമ്പളം സെന്റ്.മേരീസ് പള്ളിയില്‍. പനങ്ങാട് പോലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.