
ഹലീം,അഷാദ്
കളമശ്ശേരി: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ അപമാനിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പെരുമ്പാവൂർ അല്ലപ്ര വെങ്ങോല തണ്ടേക്കാട് മതകപ്പിള്ളിവീട്ടിൽ മുഹമ്മദ് അഷാദ് (18), കളമശ്ശേരി ചങ്ങമ്പുഴനഗർ പോട്ടച്ചാലിൽ വാഴയിൽവീട്ടിൽ അഹമ്മദ് ഹലീം (19) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കളമശ്ശേരി സോഷ്യൽ പള്ളി സൗഹൃദ നഗർ റോഡിൽ കഴിഞ്ഞ 30ന് വൈകീട്ടായിരുന്നു അതിക്രമം. കളമശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജിത്ത്, സി.പി.ഒമാരായ വിനു, ഷാജഹാൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
