
കാഷ്മീര പി. ജോജി
വൈപ്പിൻ: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിലായി. തൃശൂർ ചിയ്യാരം വള്ളിക്കുളം റോഡിൽ പാറേപ്പറമ്പിൽ വീട്ടിൽ കാഷ്മീര പി. ജോജിയാണ് മുനമ്പം പൊലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 10.07 ഗ്രാം എം.ഡി.എം.എയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
പള്ളിപ്പുറം ചെറായിയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. 28ന് രാത്രി നടത്തിയ പരിശോധനയിൽ ആറ് കവറുകളിൽ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എയും രണ്ട് കവറുകളിലായി കഞ്ചാവും കണ്ടെത്തുകയായിരുന്നു. ഇൻസ്പെക്ടർ കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
