ഒ​ന്നും സം​ഭ​വി​ക്കാ​ത്ത​തു​പോ​ലെ ജോ​ലി​ക്ക്​ ക​യ​റി സി.​ഐ.​എ​സ്.​എ​ഫ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ; നാട്ടുകാരുടെ ഇടപെടലിൽ അപകടം കൊലപാതകമായി

പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സി.​ഐ.​എ​സ്.​എ​ഫ് എ​സ്.​ഐ വി​ന​യ​കു​മാ​ർ ദാ​സ്, കസ്റ്റഡിയിലായ മോ​ഹ​ൻ​കു​മാ​ർ 

നെ​ടു​മ്പാ​ശ്ശേ​രി: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​നു പി​ന്നാ​ലെ യു​വാ​വി​നെ കാ​റി​ടി​പ്പി​ച്ച്​ കൊ​ന്നത് സാ​ധാ​ര​ണ അ​പ​ക​ട മ​ര​ണ​മാ​യി മാ​റു​മാ​യി​രു​ന്നു. എന്നാൽ നാട്ടുകാരുടെ ഇടപെടലാണ് നിർണായകമായത്. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലും സി.​സി ടി.​വി​യി​ലെ നി​ർ​ണാ​യ​ക ദൃ​ശ്യ​ങ്ങ​ളു​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ച്ച​ത്.

നെ​ടു​മ്പാ​ശ്ശേ​രി നാ​യ​ത്തോ​ടി​ൽ ഐ​വി​ൻ ജി​ജോ എ​ന്ന യു​വാ​വി​നാണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടത്. സം​ഭ​വം അ​പ​ക​ട മ​ര​ണ​മാ​യി മാ​റു​മെ​ന്നാ​ണ്​ കേ​സി​ലെ പ്ര​തി​ക​ളാ​യ സി.​ഐ.​എ​സ്.​എ​ഫ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​ന​യ​കു​മാ​ർ ദാ​സും മോ​ഹ​ൻ​കു​മാ​റും ക​രു​തി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്ത്​ ഓ​ടി​യെ​ത്തി​യ​വ​ർ വി​ന​യ​കു​മാ​റി​നെ പി​ടി​കൂ​ടി ചോ​ദ്യം​ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി​യാ​ണ് ഐ​വി​നെ​യും വി​ന​യ​കു​മാ​റി​നെ​യും ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്.

ത​ക്ക​സ​മ​യ​ത്ത് ത​ങ്ങ​ൾ എ​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​പ​ക​ട​മ​ര​ണം മാ​ത്ര​മാ​യി ഇ​ത് മാ​റു​മാ​യി​രു​ന്നു​വെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ്ഥ​ല​ത്തു​നി​ന്ന്​ ഓ​ടി​മ​റ​ഞ്ഞ മോ​ഹ​ൻ​കു​മാ​ർ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്നും സം​ഭ​വി​ക്കാ​ത്ത​തു​പോ​ലെ ജോ​ലി​ക്ക്​ ക​യ​റി​യ​തും ഈ ​വി​ശ്വാ​സ​ത്തി​ലാ​ണ്.

ഹോ​ട്ട​ൽ മാ​നേ​ജ്മെൻറ്​ പാ​സാ​യ ശേ​ഷ​മാ​ണ് ഐ​വി​ൻ വി​വി​ധ വി​മാ​ന​ങ്ങ​ളി​ലെ കാ​റ്റ​റി​ങ്​ ഏ​ജ​ൻ​സി​യാ​യ കാ​സി​നോ കാ​റ്റ​റേ​ഴ്സി​ൽ ചേ​ർ​ന്ന​ത്. സി.​ഐ.​എ​സ്.​എ​ഫ്​ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ന്‍റെ കാ​റി​ൽ ഉ​ര​സി​യ​തി​നെ​ത്തു​ട​ർ​ന്ന്​ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് ഐ​വി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് ത​യാ​റാ​കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ടി​ച്ചു​പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ഐ​വി​ൻ കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​ത്.

കാ​ർ മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ൾ ഐ​വി​ൻ മാ​റു​മെ​ന്നാ​ണ്​ ത​ങ്ങ​ൾ ക​രു​തി​യ​തെ​ന്നാ​ണ് സി.​ഐ.​എ​സ്.​എ​ഫ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

സി.ഐ.എസ്.എഫുകാർക്ക് സസ്പെൻഷൻ; അന്വേഷണം ആരംഭിച്ചു

സംഭവത്തിൽ സി.​ഐ.​എ​സ്.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഇ​വ​ർ​ക്കെ​തി​രെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി.​ഐ.​എ​സ്.​എ​ഫ് എ​സ്.​ഐ വി​ന​യ​കു​മാ​ർ ദാ​സ് (28), കോ​ൺ​സ്റ്റ​ബി​ൾ മോ​ഹ​ൻ കു​മാ​ർ (31) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ചെ​ന്നൈ​യി​ലെ സി.​ഐ.​എ​സ്.​എ​ഫ് എ​യ​ർ​പോ​ർ​ട്ട്സ് സൗ​ത്ത് സോ​ൺ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ആ​ർ. പൊ​ന്നി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​ണ് ഇ​രു​വ​രും.

വ്യക്തമായ തെളിവുണ്ട് -എസ്​.പി

യു​വാ​വി​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചെ​ന്ന് റൂ​റ​ൽ എ​സ്.​പി എം. ​ഹേ​മ​ല​ത. ഐ​വി​ന്റെ മൊ​ബൈ​ൽ ഫോ​ണി​ലും ചി​ല തെ​ളി​വു​ക​ളു​ണ്ട്. മ​റ്റ് ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ശേ​ഖ​രി​ക്കു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

You May Also Like

More From Author

+ There are no comments

Add yours