റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് കഞ്ചാവ് പിടികൂടി

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ്

ആ​ലു​വ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗി​ൽ നി​ന്ന് ആ​റ് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. എ​ക്സ​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​മോ​ൻ ജോ​ർ​ജും ആ​ലു​വ റെ​യി​ൽ​വേ പൊ​ലീ​സും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ലാ​റ്റ്ഫോം ന​മ്പ​ർ ഒ​ന്നി​ൽ ഡി​ബ്രു​ഗ​ഡ്-​ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ്​ പോ​യ​തി​നു​ശേ​ഷം ഉ​ട​മ​സ്ഥ​ൻ ഇ​ല്ലാ​ത്ത നി​ല​യി​ൽ ക​ണ്ട ബാ​ഗി​ൽ നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

യാ​ത്ര​ക്കാ​ർ ആ​രെ​ങ്കി​ലും എ​ക്സൈ​സ് സാ​ന്നി​ധ്യം മ​ന​സ്സി​ലാ​ക്കി ക​ഞ്ചാ​വ് അ​ട​ങ്ങി​യ ബാ​ഗ് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​താ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. ഓ​പ​റേ​ഷ​ൻ ക്ലീ​ൻ സ്ലേ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നും പ​രി​സ​ര​വും എ​ക്സൈ​സി​ന്റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. അ​സി. ഇ​ൻ​സ്പെ​ക്ട​ർ സ​നി​ൽ​കു​മാ​ർ, പ്ര​വ​ൻ​റ്റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ സു​രേ​ഷ് കു​മാ​ർ, ജ​ഗ​ദീ​ഷ്, സി​വി​ൽ എ​ക്​​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബേ​സി​ൽ കെ. ​തോ​മ​സ്, ടി.​ജി. നി​തി​ൻ, അ​ഖി​ൽ ലാ​ൽ, അ​മ​ൽ ര​ജി​ല​ൻ, കെ.​കെ. ക​ബീ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

You May Also Like

More From Author

+ There are no comments

Add yours