
കൊച്ചി: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് കെ.എം.ആർ.എൽ സുരക്ഷ നടപടികൾ ശക്തമാക്കി.
പാലാരിവട്ടം മുതൽ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നിര്‍മാണം നടക്കുന്ന വിവിധയിടങ്ങളിൽ സുഗമ ഗതാഗതവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കിയാണ് തടസ്സമില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിച്ചത്.
നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ശക്തമായ സുരക്ഷ നടപടി കൈക്കൊള്ളാൻ കരാറുകാര്‍ക്ക് കെ.എം.ആർ.എൽ നിര്‍ദേശം നല്കി. നിര്‍മാണ സാമഗ്രികളും താല്‍ക്കാലിക ഷെഡുകളും കാറ്റിലും മഴയിലും ഇളകിയും ഒലിച്ചും യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനും അപകട സാധ്യതയുള്ള ഇടങ്ങളിൽ മുന്‍കരുതൽ സ്വീകരിക്കാനും നിര്‍ദേശം നല്കി. കൊച്ചി മെട്രോയുടെ പരിധിയിലുള്ള ഓടകളിലെ തടസ്സങ്ങൾ നീക്കുന്ന നടപടികൾ പുരോഗമിക്കുകയണ്.
അടിയന്തര മുന്നൊരുക്കങ്ങള്‍ക്കായി എമര്‍ജന്‍സി റെസ്പോണ്‍സ് ടീം സജ്ജമാക്കും. മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട സിവിൽ ലൈൻ റോഡിലെയും സമീപങ്ങളിലെയും കനാലുകളും ഓടകളും വൃത്തിയാക്കാൻ തൃക്കാക്കര മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡുകളിലും ഓടകളിലും കനാലുകളിലും മാലിന്യം തള്ളുന്നത് തടയാൻ പരിശോധന നടത്തും.
മഴക്കാലത്ത് സുഗമമായ ഗതാഗതവും സുരക്ഷിതമായ നിര്‍മാണപ്രവര്‍ത്തനങ്ങളും ഉറപ്പാക്കാൻ ഉന്നതതല ആഭ്യന്തര കമ്മിറ്റിയും രൂപവത്കരിച്ചു. ഗതാഗത നിയന്ത്രണത്തിന് 10 ട്രാഫിക് വാര്ഡൻമാരെക്കൂടി നിയമിച്ചിട്ടുണ്ട്. നിലവില്‍ 20 ട്രാഫിക് വാര്ഡൻമാർ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെ 30 കേന്ദ്രങ്ങളിൽ രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെ ട്രാഫിക് വാര്ഡൻമാരുടെ സേവനം ലഭ്യമാകും.
+ There are no comments
Add yours