ക്യാ ഭായി….ഇങ്ങനൊക്കെ ചെയ്യാമോ? തെരുവോരത്തെ കണിക്കൊന്നക്കൊമ്പുകൾ വെട്ടി അന്തർസംസ്ഥാനക്കാരുടെ പൂ വിൽപന

കു​സാ​റ്റ് ബ​സ്​ സ്​​റ്റോ​പ്പി​ന് സ​മീ​പ​ത്തെ കൊ​ന്ന മ​ര​ത്തി​ൽ ക​യ​റി​യ അ​ന്ത​ർ സം​സ്ഥാ​ന വ​യോ​ധി​ക​ൻ താ​ഴെ ഇ​റ​ങ്ങാ​ൻ ശ്രമിക്കുന്നു

ക​ള​മ​ശ്ശേ​രി: വി​ഷു​ക്ക​ണി​ക്കാ​യു​ള്ള ക​ണി​ക്കൊ​ന്ന​ക്ക് ഡി​മാ​ൻ​ഡാ​യ​തോ​ടെ തെ​രു​വോ​ര​ത്ത് പൂ​ത്തു​ല​ഞ്ഞു നി​ന്ന മ​ര​ത്തി​ൽ ക​യ​റി ചി​ല്ല​ക​ൾ വെ​ട്ടി പൂ ​വി​ൽ​പ്പ​ന ന​ട​ത്തി അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​ർ. ദേ​ശീ​യ പാ​ത​യി​ൽ കു​സാ​റ്റ് ബ​സ്​ സ്​​റ്റോ​പ്പി​ന് സ​മീ​പം പൂ​ത്തു​ല​ഞ്ഞു നി​ന്നി​രു​ന്ന കൊ​ന്ന​യാ​ണ് വെ​ട്ടി​യെ​ടു​ത്ത് വി​ൽ​പ​ന ന​ട​ത്തി പ​ണം വാ​രി​യ​ത്.

ആ​ഘോ​ഷ​ക്കാ​രു​ടെ ഒ​ഴി​ച്ചു​കൂ​ടാ​ൻ ക​ഴി​യാ​ത്ത ഒ​ന്നാ​യ​തി​നാ​ൽ ഒ​രു പി​ടി പൂ​വി​ന് 10 രൂ​പ വാ​ങ്ങി​യി​രു​ന്നി​ട​ത്ത് 50 രൂ​പ വ​രെ വാ​ങ്ങി​യാ​ണ് ഇ​വ​രു​ടെ ക​ച്ച​വ​ടം. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വ​രെ പ​ല​യി​ട​ത്തും കൊ​ന്ന മ​രം ന​ല്ല നി​ല​യി​ൽ പൂ​ത്തു നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു കാ​ഴ്ച. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്ത വേ​ന​ൽ മ​ഴ​യി​ൽ പൂ​വു​ക​ൾ കൊ​ഴി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. അ​തോ​ടെ ആ​വ​ശ്യ​ക്കാ​ർ ഓ​ട്ട​ത്തി​ലാ​യി. ഇ​ത് മു​ത​ലെ​ടു​ത്താ​ണ് പൊ​തു​ഇ​ട​ത്ത് നി​ന്ന കൊ​ന്ന മു​റി​ച്ച് ക​ച്ച​വ​ടം ത​കൃ​തി​യാ​ക്കി​യ​ത്.

You May Also Like

More From Author

+ There are no comments

Add yours