ജലജീവന്​ പൈപ്പില്ല; അറക്കപ്പടി-പോഞ്ഞാശ്ശേരി റോഡ് വികസനം മുടങ്ങി

ജ​ലജീ​വ​ന്‍ പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ള്‍ എ​ത്താ​ത്ത​തു​കൊ​ണ്ട് നി​ര്‍മാ​ണം നി​ല​ച്ച അ​റ​ക്ക​പ്പ​ടി-​പോ​ഞ്ഞാ​ശ്ശേ​രി റോ​ഡ്

പെ​രു​മ്പാ​വൂ​ര്‍: ജ​ലജീ​വ​ന്‍ പ​ദ്ധ​തി​യി​ല്‍ പൈ​പ്പു​ക​ള്‍ ല​ഭ്യ​മാ​കാ​ത്ത​ത് റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ്സ​മാ​കു​ന്നു. വെ​ങ്ങോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 23ാം വാ​ര്‍ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന അ​റ​ക്ക​പ്പ​ടി-​പോ​ഞ്ഞാ​ശ്ശേ​രി റോ​ഡി​ന്റെ വി​ക​സ​നം പൈ​പ്പു​ക​ള്‍ ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ട് ത​ട​സ്സ​പ്പെ​ടു​ന്ന​തി​ന് പ​രി​ഹാ​രം തേ​ടി വാ​ര്‍ഡ് അം​ഗം ബേ​സി​ല്‍ കു​ര്യാ​ക്കോ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍കി.

ക​ഴി​ഞ്ഞ 15 വ​ര്‍ഷ​മാ​യി അ​ടി​ത്ത​റ ഇ​ല്ലാ​തെ ത​ക​ര്‍ന്നു​പോ​യ റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ന്‍ നി​ര​വ​ധി ത​വ​ണ സ​ര്‍ക്കാ​റി​ന് നി​വേ​ദ​നം ന​ല്‍കി കാ​ത്തി​രു​ന്ന ശേ​ഷ​മാ​ണ് 1.75 കോ​ടി രൂ​പ അ​നു​ദി​ച്ച​തെ​ന്ന് വാ​ര്‍ഡ് അം​ഗം പ​റ​ഞ്ഞു.

മൈ​ദ ക​മ്പ​നി ജ​ങ്ഷ​നി​ല്‍ 25 ല​ക്ഷം രൂ​പ​ക്ക് ക​ലു​ങ്ക് നി​ര്‍മാ​ണ​വും അ​നു​ബ​ന്ധ ജോ​ലി​ക​ളും ന​ട​ക്കു​മ്പോ​ഴാ​ണ് വെ​ങ്ങോ​ല​യി​ല്‍ പൂ​മ​ല ഭാ​ഗ​ത്ത് പ​ണി​യു​ന്ന വാ​ട്ട​ര്‍ ടാ​ങ്കി​ലേ​ക്കു​ള്ള കു​ടി​വെ​ള​ള വി​ത​ര​ണ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് ഇ​ത് വ​ഴി​യാ​ണെ​ന്ന് അ​റി​യു​ന്ന​ത്. പൈ​പ്പ് ല​ഭി​ക്കാ​ത്ത് കാ​ര​ണം പ​ണി ത​ട​സ്സ​പ്പെ​ട്ടു. 200 മീ​റ്റ​ര്‍ പൈ​പ്പ് ത​ര​പ്പെ​ടു​ത്തി ജോ​ലി താ​ത്​​കാ​ലി​ക​മാ​യി പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ക്കി സ്ഥ​ല​ങ്ങ​ളി​ല്‍ പൈ​പ്പ് സ്ഥാ​പി​ക്കാ​ത്ത പ​ക്ഷം റോ​ഡ് പ​ണി ത​ട​സ്സ​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്. വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ​യും പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗ​ത്തി​ന്റെ​യും ഏ​കോ​പ​ന​മി​ല്ലാ​യ്മ പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​കാ​ന്‍ കാ​ര​ണ​മാ​കു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ലം​ഭാ​വം വെ​ടി​ഞ്ഞ് പൈ​പ്പ് ല​ഭ്യ​മാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ സ​മ​ര പ​രി​പാ​ടി​ക​ള്‍ക്ക് രൂ​പം ന​ല്‍കു​മെ​ന്നും മെം​ബ​ര്‍ അ​റി​യി​ച്ചു.

You May Also Like

More From Author