പാറമടയിൽനിന്ന്​ കല്ല് വീണ് വീടിന്റെ മേൽക്കൂര തകർന്നു

പാ​റ​മ​ട​യി​ൽ​നി​ന്ന്​ ക​ല്ല് വീ​ണ് വീ​ടി​ന്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന

നി​ല​യി​ൽ

മൂ​വാ​റ്റു​പു​ഴ: പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ക​ല്ല് തെ​റി​ച്ചു​വീ​ണ് വീ​ടി​ന്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ പെ​ട്ട ചാ​റ്റു​പാ​റ​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 ഓ​ടെ​യാ​ണ് സം​ഭ​വം. ചാ​റ്റു​പാ​റ തേ​വ​രോ​ലി​ൽ സു​രേ​ഷ് ബാ​ബു​വി​ന്റെ വീ​ടി​ന് മു​ക​ളി​ലാ​ണ് 300 അ​ടി​യോ​ളം അ​ക​ലെ​യു​ള്ള പാ​റ​മ​ട​യി​ൽ​നി​ന്നു​ള്ള ക​ല്ല് വ​ന്ന് വീ​ണ​ത്. സം​ഭ​വ​സ​മ​യ​ത്ത് സു​രേ​ഷ് ബാ​ബു​വി​ന്റെ ഭാ​ര്യ ഗീ​ത മാ​ത്ര​മാ​ണ്​ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ണി​യ​ന്ത്രം മ​ല​യു​ടെ താ​ഴ്ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പാ​റ​മ​ട​യി​ൽ പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ ക​ല്ല് വ​ന്ന് വീ​ട്ടി​നു​മു​ക​ളി​ൽ പ​തി​ച്ച​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് പു​ല്ലു​വ​ഴി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ മ​ണി​യ​ന്ത്രം മ​ല​യു​ടെ താ​ഴ്വാ​ര​ത്ത് പാ​റ​മ​ട ആ​രം​ഭി​ച്ച​ത്. ക​ല്ലൂ​ർ​ക്കാ​ട് പൊ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. പാ​റ​മ​ട​ക്കെ​തി​രെ ജി​ല്ല ക​ല​ക്ട​ർ​ക്ക് അ​ട​ക്കം പ​രാ​തി​ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ. നി​യ​ന്ത്ര​ണ​മി​ല്ലാ​തെ പാ​റ​മ​ട​യി​ൽ പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​നെ​തി​രെ നേ​ര​ത്തെ മു​ത​ൽ പ​രാ​തി ഉ​ണ്ട്.

You May Also Like

More From Author