ബസ്​ യാത്രക്കിടെ യുവതിയുടെ എട്ട്​ പവന്‍റെ മാല നഷ്ടമായി

Estimated read time 1 min read

ക​രു​മാ​ല്ലൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ യാ​ത്ര​ക്കാ​രി​യു​ടെ എ​ട്ട് പ​വ​ൻ വ​രു​ന്ന മാ​ല ന​ഷ്ട​പ്പെ​ട്ടു. നാ​ടോ​ടി സ്ത്രീ​ക​ൾ മോ​ഷ്ടി​ച്ച​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​ലു​വ-​പ​റ​വൂ​ർ റൂ​ട്ടി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ക​രു​മാ​ല്ലൂ​ർ പു​തു​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ മാ​ല​യാ​ണ് ന​ഷ്ട​മാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​രു​മാ​ല്ലൂ​ര്‍ യൂ​നി​യ​ന്‍ ബാ​ങ്ക് ശാ​ഖ​യി​ല്‍ പ​ണ​യ​ത്തി​ലി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​കെ​യെ​ടു​ക്കാ​ന്‍ വ​ന്ന​താ​യി​രു​ന്നു യു​വ​തി. പ​ണ​മ​ട​ച്ച് തി​രി​കെ​യെ​ടു​ത്ത ആ​ഭ​ര​ണ​ങ്ങ​ള്‍ ബാ​ഗി​ല്‍വെ​ച്ച ശേ​ഷം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ല്‍ പ​റ​വൂ​രി​ലേ​ക്ക് പോ​യി. അ​ക്കൗ​ണ്ട​ന്റാ​യ യു​വ​തി ഓ​ഫി​സി​ലെ​ത്തി ബാ​ഗ് തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​ര​മ​റി​യു​ന്ന​ത്. ഉ​ട​ന്‍ പ​റ​വൂ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

പൊ​ലീ​സ് ബാ​ങ്കി​ലെ​ത്തി സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. യു​വ​തി സ്വ​ർ​ണ​വു​മാ​യി പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ആ​ലു​വ-​പ​റ​വൂ​ര്‍ ദേ​ശ​സാ​ത്കൃ​ത റൂ​ട്ടി​ല്‍ പോ​ക്ക​റ്റ​ടി വ്യാ​പ​ക​മാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച ആ​ലു​വ​യി​ല്‍നി​ന്ന്​ ത​ട്ടാം​പ​ടി​യി​ല്‍ ഇ​റ​ങ്ങി​യ വീ​ട്ട​മ്മ​യു​ടെ 10,000 രൂ​പ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഒ​രു മാ​സം മു​മ്പ് യാ​ത്ര​ക്കാ​രി​യു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച ര​ണ്ട് നാ​ടോ​ടി​ക​ളെ യാ​ത്ര​ക്കാ​ര്‍ ഓ​ടി​ച്ചു​പി​ടി​ച്ച് പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു.

You May Also Like

More From Author