‘റോഷ്നി’ തിളക്കത്തിൽ അന്തർ സംസ്ഥാന വിദ്യാർഥികൾ

കൊ​ച്ചി: ‘റോ​ഷ്നി’ തി​ള​ക്ക​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ൾ. ഭാ​ഷാ അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലാ​തെ അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ളെ പ​ഠ​ന രം​ഗ​ത്ത് കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ജി​ല്ല ഭ​ര​ണ കൂ​ടം ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണി​ത്. എ​ട്ട് വ​ർ​ഷം മു​മ്പ് ജി​ല്ല​യി​ലെ അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ കൂ​ടു​ത​ലാ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഈ ​അ​ധ്യ​യ​ന വ​ർ​ഷം ജി​ല്ല​യി​ൽ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​ത് 2105 വി​ദ്യാ​ർ​ഥി​ക​ളാ​ണ്. എ​റ​ണാ​കു​ളം, തൃ​പ്പൂ​ണി​ത്തു​റ, ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ലാ​യി 12510 വി​ദ്യാ​ർ​ഥി​ക​ൾ ഇ​തു​വ​രെ റോ​ഷ്നി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി​ട്ടു​ണ്ട്.

110 വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ര​ണ്ടാ​യി​ര​ത്തി​ലേ​ക്ക്

എ​ട്ട് വ​ർ​ഷം മു​മ്പ് നാ​ല് വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. അ​ന്ന് 110 വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. എ​ന്നാ​ൽ, ഇ​ന്ന് 39 വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി 2105 അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ൽ.​പി വി​ഭാ​ഗ​ത്തി​ൽ 1396, യു.​പി വി​ഭാ​ഗ​ത്തി​ൽ 630, ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ 79 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം. ഇ​തി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ള്ള​ത് ജി.​യു.​പി.​എ​സ് ക​ണ്ട​ന്ത​റ​യി​ലാ​ണ്. ഇ​വി​ടെ 152 അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. എ​ൽ.​പി വി​ഭാ​ഗ​ത്തി​ൽ 46 ആ​ൺ​കു​ട്ടി​ക​ളും 58 പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്. യു.​പി ത​ല​ത്തി​ൽ 26 ആ​ൺ​കു​ട്ടി​ക​ളും 22 പെ​ൺ​കു​ട്ടി​ക​ളും ഇ​വി​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. 106 വി​ദ്യാ​ർ​ഥി​ക​ളു​ള്ള ബി​നാ​നി​പു​രം ജി.​എ​ച്ച്.​എ​സ്എ​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. 103 വി​ദ്യാ​ർ​ഥി​ക​ൾ വീ​ത​മു​ള്ള ശ്രീ​രു​ദ്ര​വി​ലാ​സം യു.​പി സ്കൂ​ൾ, നോ​ർ​ത്ത് വാ​ഴ​ക്കു​ളം ജി.​യു.​പി.​എ​സ് എ​ന്നി​വ തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ട്.

കൊ​ഴി​ഞ്ഞ് പോ​ക്ക് ത​ട​ഞ്ഞ് പ​ദ്ധ​തി

ജി​ല്ല​യി​ലേ​ക്ക് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​ഴു​ക്ക് വ്യാ​പ​ക​മാ​യ​തോ​ടെ കു​ടും​ബ​മാ​യെ​ത്തു​ന്ന അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം പ്ര​തി​സ​ന്ധി​യാ​യി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ അ​വ​രെ സ്കൂ​ളു​ക​ളി​ൽ ചേ​ർ​ത്തി​രു​ന്നെ​ങ്കി​ലും ഭാ​ഷാ​പ്ര​ശ്ന​വും മ​റ്റും മൂ​ലം അ​വ​ർ പ​ഠ​നം തു​ട​രാ​ൻ ത​യ്യാ​റാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യം മ​റി​ക​ട​ക്കാ​നാ​ണ് ജി​ല്ല ക​ല​ക്ട​റാ​യി​രു​ന്ന കെ. ​മു​ഹ​മ്മ​ദ് വൈ. ​സ​ഫി​റു​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ട് വ​ർ​ഷം മു​മ്പ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. റി​ഫൈ​ന​റി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം പ​ദ്ധ​തി​ക്ക് ജീ​വ​നേ​കി. ഇ​തോ​ടെ ഭാ​ഷാ​പ്ര​ശ്നം മു​ല​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യാ​നാ​യി പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളി​ൽ ബ​ഹു​ഭാ​ഷാ വ​ള​ന്‍റി​യ​ർ​മാ​രെ നി​യ​മി​ച്ചു. അ​ധ്യാ​പ​ക​ർ പ​ഠി​പ്പി​ക്കു​ന്ന പാ​ഠ​ഭാ​ഗ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​ഷ​യി​ലേ​ക്ക് മാ​റ്റി ന​ൽ​കു​ന്ന​തും അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മി​ട​യി​ലെ മ​ധ്യ​വ​ർ​ത്തി​ക​ളാ​യി നി​ൽ​ക്കു​ന്ന​തും ഈ ​വ​ള​ന്‍റി​യ​ർ​മാ​രാ​ണ്. ഹൈ​സ്കൂ​ൾ ത​ല​ത്തി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ച്ച​തോ​ടെ എ​സ്.​എ​സ്.​എ​ൽ.​സി​യി​ല​ട​ക്കം അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തു​ന്ന​ത്.

സാ​ങ്കേ​തി​ക​ത​യി​ൽ കു​രു​ങ്ങി വി​പു​ലീ​ക​ര​ണം

പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കാ​ൻ നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ല​വി​ധ സാ​ങ്കേ​തി​ക​ത​ക​ളി​ൽ കു​രു​ങ്ങി നീ​ളു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​ന് പു​റ​മേ പാ​ഠ്യേ​ത​ര രം​ഗ​ത്തേ​ക്ക് കൂ​ടി പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് സ​ജീ​വ​മാ​യി ന​ട​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കു​റി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച​ട്ടം നി​ല​നി​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ദ്ധ​തി പു​തു​ക്ക​ൽ ന​ട​ത്തി​യ​തെ​ന്ന​തി​നാ​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ ചേ​ർ​ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യാ​യി​രു​ന്നു.

You May Also Like

More From Author

+ There are no comments

Add yours