വേലിയേറ്റത്തിൽ വലഞ്ഞ് താന്തോണിത്തുരുത്തുകാർ

Estimated read time 0 min read

കൊ​ച്ചി: വൃ​ശ്ചി​ക വേ​ലി​യേ​റ്റ​ത്തെ തു​ട​ർ​ന്ന്​ താ​ന്തോ​ണി​തു​രു​ത്തു​കാ​ർ ദു​രി​ത​ക്ക​യ​ത്തി​ൽ. വേ​ലി​യേ​റ്റ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​ക്കാ​യ​ലി​ന്‍റെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ഇ​വി​ട​ത്തെ 62 കു​ടും​ബ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. തി​ങ്ക​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ കാ​യ​ൽ ക​വി​ഞ്ഞെ​ത്തി​യ വെ​ള്ളം പ​തി​യെ ഉ​യ​രു​ക​യാ​യി​രു​ന്നു. വേ​ലി​യേ​റ്റ സൂ​ച​ന​യു​ള​ള​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​റ​ക്ക​മി​ള​ച്ച് കാ​വ​ലി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​റ്റ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ല്ല.

എ​ന്നാ​ൽ പ​ല വീ​ടു​ക​ളി​ലെ​യും ഇ​ല​ക്ട്രോ​ണി​ക്സ്​ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് വീ​ട്ടു​സാ​മ​ഗ്രി​ക​ളും വെ​ള്ള​ത്തി​ൽ ന​ശി​ച്ചു. പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് വീ​ടു​ക​ളി​ൽ നി​ന്ന് വെ​ള്ള​മി​റ​ങ്ങി​യ​ത്. ഇ​തോ​ടെ വീ​ടു​ക​ളി​ൽ അ​ടി​ഞ്ഞ ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു തു​രു​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ.

വേ​ലി​യേ​റ്റ കാ​ലം ഇ​വ​ർ​ക്ക് ദു​രി​ത കാ​ലം

വൃ​ശ്ചി​ക വേ​ലി​യേ​റ്റം ന​ട​ക്കു​ന്ന ന​വം​ബ​ർ മു​ത​ൽ ജ​നു​വ​രി വ​രെ​യു​ള​ള മാ​സ​ങ്ങ​ൾ ഇ​വ​ർ​ക്ക് ദു​രി​ത​കാ​ല​മാ​ണ്. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ ദു​രി​തം വി​ത​ച്ച് വീ​ടു​ക​ളി​ൽ വെ​ള​ള​മെ​ത്തു​ന്ന​താ​ണ് കാ​ര​ണം.

മ​ത്സ്യ ബ​ന്ധ​നം ഉ​പ​ജീ​വ​ന​മാ​ക്കി​യ ഇ​വ​ർ ഇ​തോ​ടെ തൊ​ഴി​ലു​പേ​ക്ഷി​ച്ചും വീ​ടു​ക​ളി​ൽ ക​ഴി​യേ​ണ്ട സാ​ഹ​ച​ര്യം വ​ന്നു​ചേ​രും. രാ​ത്രി ഉ​റ​ക്ക​മി​ള​ച്ച് വെ​ള​ള​ത്തി​ന്‍റെ വ​ര​വ് കാ​ത്തി​രി​ക്കു​ന്ന​തോ​ടൊ​പ്പം വെ​ള​ള​മി​റ​ങ്ങി​യ​ശേ​ഷ​മു​ള​ള ശു​ചീ​ക​ര​ണ​മ​ട​ക്ക​മു​ള​ള കാ​ര്യ​ങ്ങ​ളും ഇ​വ​ർ​ക്ക് ത​ല​വേ​ദ​ന​യാ​ണ്. വേ​ലി​യേ​റ്റ​ത്തി​ന് പു​റ​മേ കാ​ല​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചെ​ത്തു​ന്ന മ​ഴ​യും വെ​ള​ള​ക്കെ​ട്ടും സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി​യും ഏ​റെ​യാ​ണ്.

പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ദു​രി​തം പ​രി​ഹ​രി​ക്കാ​തെ അ​ധി​കൃ​ത​ർ

കൊ​ച്ചി ന​ഗ​ര​ത്തി​ൽ നി​ന്ന് വി​ളി​പ്പാ​ട​ക​ലെ മാ​ത്ര​മാ​ണ് താ​ന്തോ​ണിത്തു​രു​ത്ത് വാ​സി​ക​ളു​ടെ താ​മ​സം. കോ​ർ​പ്പ​റേ​ഷ​ൻ 74ാം ഡി​വി​ഷ​നി​ൽ​പ്പെ​ടു​ന്ന ഇ​വി​ടെ 62 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സം. കാ​യ​ലാ​ൽ ചു​റ്റ​പ്പെ​ട്ട ഇ​വ​ർ​ക്ക് സം​ര​ക്ഷ​ണ​മാ​യി ചു​റ്റു​മ​തി​ലും പാ​ല​വും വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വേ​ലി​യേ​റ്റ​ക്കെ​ടു​തി​ക​ളി​ൽ നി​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ചു​റ്റു​മ​തി​ൽ. ന​ഗ​ര​വു​മാ​യു​ള​ള ഗ​താ​ഗ​ത ബ​ന്ധം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​ണ് പാ​ല​മെ​ന്ന ആ​വ​ശ്യം. എ​ന്നാ​ൽ ര​ണ്ട് ആ​വ​ശ്യ​ങ്ങ​ളി​ലും പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ല്ല.

ബ​ണ്ട് നി​ർ​മാ​ണ​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ‘ജി​ഡ’ ആ​റ്​ കോ​ടി അ​നു​വ​ദി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. അ​ന്ന് ആ​റ് കോ​ടി ക​ണ​ക്കാ​ക്കി​യി​രു​ന്ന ബ​ണ്ടി​ന് ഇ​പ്പോ​ൾ ക​ണ​ക്കാ​ക്കു​ന്ന ചെ​ല​വ് 15 കോ​ടി​യോ​ളം വ​രും. അ​ധി​കൃ​ത​രു​ടെ​യും മാ​റി വ​രു​ന്ന സ​ർ​ക്കാ​റു​ക​ളു​ടേ​യും അ​വ​ഗ​ണ​ന​യു​ടെ ഇ​ര​ക​ളാ​യി മാ​റു​ക​യാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ. ഇ​തി​നെ​തി​രെ സ​മ​ര​മു​ഖം തു​റ​ക്കാ​നു​ള​ള തീ​രു​മാ​ന​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

You May Also Like

More From Author