പൊങ്ങന്‍ചുവട് ആദിവാസിക്കുടിയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിക്കുന്നു

Estimated read time 0 min read

പെ​രു​മ്പാ​വൂ​ര്‍: പൊ​ങ്ങ​ന്‍ചു​വ​ട് ആ​ദി​വാ​സി​ക്കുടി​യി​ലേ​ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തി. എം.​എ​ല്‍.​എ​മാ​രാ​യ എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി, ആ​ന്റ​ണി ജോ​ണ്‍, കൂ​വ​പ്പ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ.​ടി. അ​ജി​ത്കു​മാ​ര്‍, കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്‍സി മോ​ഹ​ന്‍ എ​ന്നി​വ​രും ഊ​രു മൂ​പ്പ​ന്മാ​രും, കെ.​എ​സ്.​ആ​ര്‍.​ടി.​സി ഉ​ദ്യോ​ഗ​സ്ഥ​രും ആ​ദ്യ​യാ​ത്ര​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

1971ല്‍ ​ഇ​ട​മ​ല​യാ​ര്‍ ഡാം ​പ​ണി​യു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഡാ​മി​ന്റെ ക്യാ​ച്ച്‌​മെ​ന്റ് ഏ​രി​യ​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന 200ഓ​ളം കു​ടും​ബ​ങ്ങ​ളെ ഇ​ട​മ​ല​യാ​റി​ല്‍ നി​ന്ന് 12 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള പൊ​ങ്ങ​ന്‍ചു​വ​ട്, താ​ളു​ക​ണ്ടം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. അ​ക്കാ​ല​യ​ള​വി​ല്‍ ഇ​ട​മ​ല​യാ​ര്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ര​ണ്ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ഉ​ള്‍പ്പെ​ടെ 12 സ​ര്‍വി​സ്​ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കാ​ല​ക്ര​മേ​ണ അ​വ​യെ​ല്ലാം നി​ല​ച്ചു.

ദു​ര്‍ഘ​ട​മാ​യ കാ​ട്ടു​പാ​ത​യി​ലൂ​ടെ​യാ​ണ് അ​ഞ്ചു​പ​തി​റ്റാ​ണ്ടാ​യി ഇ​വി​ട​ത്തു​കാ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. എം.​എ​ല്‍.​എ​മാ​രു​ടെ ഇ​ട​പെ​ട​ലി​ല്‍ 2.8 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ റോ​ഡ് വി​ട്ടു​ന​ല്‍കാ​മെ​ന്ന് ക​ല​ക്ട​റു​ടെ​യും മ​ന്ത്രി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ മ​ല​യാ​റ്റൂ​ര്‍ ഡി.​എ​ഫ്.​ഒ ഉ​റ​പ്പു​ന​ല്‍കി​യ​തോ​ടെ​യാ​ണ് ഊ​രി​ന്റെ യാ​ത്രാ​ക്ലേ​ശം മാ​റി​യ​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് കോ​ത​മം​ഗ​ലം കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട ബ​സി​ന് വ​ടാ​ട്ടു​പാ​റ​യി​ല്‍ നാ​ട്ടു​കാ​രും, ഇ​ട​മ​ല​യാ​റി​ല്‍ യു.​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍ഥി​ക​ളും, വൈ​കീ​ട്ട് അ​ഞ്ചി​ന്​ താ​ളു​ക​ണ്ടം ഊ​ര് ക​ട​ന്ന് പൊ​ങ്ങ​ന്‍ ചു​വ​ടി​ല്‍ ബ​സ് എ​ത്തി​യ​പ്പോ​ള്‍ അ​വി​ട​ത്തു​കാ​രും സ്വീ​ക​ര​ണം ന​ല്‍കി. ദീ​ര്‍ഘ​നാ​ളാ​യി വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ത്ത​തു​കൊ​ണ്ട് റോ​ഡി​ന്റെ അ​രി​കു​വ​രെ​യും ഈ​റ്റ​യും ഇ​ഞ്ച​യും നി​റ​ഞ്ഞു​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി മാ​റ്റു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി​യ​താ​യും ത​ട​സ്സ​ങ്ങ​ള്‍ നീ​ക്കി ഉ​ട​നെ സ​ര്‍വി​സ് ആ​രം​ഭി​ക്കു​മെ​ന്നും എം.​എ​ല്‍.​എ​മാ​ര്‍ അ​റി​യി​ച്ചു.

You May Also Like

More From Author