പയ്യെപ്പയ്യെ, കിടന്ന്​ കിടന്ന്​ മടുപ്പിച്ച്​; യാത്രക്കാർ ‘ഐലൻഡി’ൽ

Estimated read time 1 min read

കൊ​ച്ചി: ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ് എ​റ​ണാ​കു​ളം ഔ​ട്ട​റി​ൽ അ​ധി​ക​സ​മ​യം പി​ടി​ച്ചി​ടു​ന്ന​തി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ല. പാ​തി​വ​ഴി​യി​ലി​റ​ങ്ങി മ​റ്റ് ഗ​താ​ഗ​ത മാ​ർ​ഗം തേ​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ജ​നം. ഇ​തി​ലൂ​ടെ സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്ക് അ​ധി​ക ചെ​ല​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. എ​റ​ണാ​കു​ളം ടൗ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പാ​ണ് ട്രെ​യി​ൻ അ​ര​മ​ണി​ക്കൂ​റോ​ളം ഔ​ട്ട​റി​ൽ പി​ടി​ച്ചി​ടു​ന്ന​ത്.

രാ​വി​ലെ 10.10ന് ​ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് കോ​ട്ട​യം വ​ഴി എ​റ​ണാ​കു​ളം നോ​ർ​ത്തി​ലെ​ത്തി ബം​ഗ​ളുരുവി​ലേ​ക്ക് യാ​ത്ര തു​ട​രു​ന്ന ട്രെ​യി​നാ​ണ് ബാം​ഗ്ലൂ​ർ ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ്(16525). വൈ​കീ​ട്ട് 4.55നാ​ണ് ട്രെ​യി​ൻ തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ എ​റ​ണാ​കു​ളം ടൗ​ണി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് 5.42നാ​ണ്. വെ​റും 20 മി​നി​റ്റു​കൊ​ണ്ട് ഈ ​ദൂ​രം പി​ന്നി​ടാ​മെ​ന്നി​രി​ക്കെ​യാ​ണ് 47 മി​നി​റ്റോ​ളം എടു​ക്കു​ന്ന​ത്. ഈ ​സ​മ​യം ക്ര​മീ​ക​രി​ക്കാ​ൻ നോ​ർ​ത്ത് സ്റ്റേ​ഷ​ന് മു​മ്പ്​ ഔ​ട്ട​റി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം പി​ടി​ച്ചി​ടു​ക​യാ​ണ്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ളു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. 5.40ന് ​എ​റ​ണാ​കു​ളം ജ​ങ്ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ടൗ​ണി​ലെ​ത്തി 5.50ന് ​അ​വി​ടെ നി​ന്ന് യാ​ത്ര തു​ട​രു​ന്ന എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ മെ​മു ക​ട​ന്നു​പോ​യ ശേ​ഷ​മാ​ണ് ഐ​ല​ൻ​ഡി​ന് സി​ഗ്ന​ൽ ല​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് ഈ ​ട്രെ​യി​ന് പി​ന്നി​ൽ ഷൊ​ർ​ണൂ​ർ വ​രെ പ​തി​യെ​പ്പ​തി​യെ​യാ​ണ് എ​ക്സ്പ്ര​സ് ട്രെ​യി​നാ​യ ഐ​ല​ൻ​ഡ് നീ​ങ്ങു​ന്ന​ത്.

പ​ല​രും ഇ​തോ​ടെ ഔ​ട്ട​റി​ൽ ഇ​റ​ങ്ങി ട്രാ​ക്കി​ലൂ​ടെ ജ​ങ്ഷ​നു​ക​ളി​ലേ​ക്ക് പോ​യി അ​വി​ടെ നി​ന്ന് മ​റ്റ് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ച് എ​റ​ണാ​കു​ളം ടൗ​ൺ സ്റ്റേ​ഷ​നി​ലെ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ എ​ത്തി​യാ​ൽ മ​റ്റ് ഏ​തെ​ങ്കി​ലും ട്രെ​യി​നി​ൽ ക​യ​റി തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് യാ​ത്ര തു​ട​രാ​നാ​കും. എ​ന്നാ​ൽ ഇ​ത് സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രും ഉ​ൾ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു. പ​ല​ർ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഇ​റ​ങ്ങി മെ​ട്രോ ആ​ശ്ര​യി​ച്ച് ടൗ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കേ​ണ്ടി വ​രു​ന്നു. ഇ​തെ​ല്ലാം അ​ധി​ക സാ​മ്പ​ത്തി​ക ചെ​ല​വും വ​രു​ത്തി​വെ​ക്കു​ന്നു. ജ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​മീ​പ​ന​ത്തി​ൽ നി​ന്ന് റെ​യി​ൽ​വേ പി​ന്തി​രി​യ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടുന്നു.

You May Also Like

More From Author