മട്ടാഞ്ചേരി മെട്രോ വാട്ടർ ജെട്ടി ഉദ്ഘാടനം വീണ്ടും നീളുന്നു

Estimated read time 1 min read

മ​ട്ടാ​ഞ്ചേ​രി: മ​ട്ടാ​ഞ്ചേ​രി ജ​ല​മെ​ട്രോ ജെ​ട്ടി ഉ​ദ്ഘാ​ട​നം വീ​ണ്ടും നീ​ളു​ന്നു. കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ മാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് നി​ർ​മാ​ണം തു​ട​ങ്ങി​യ ജെ​ട്ടി ഡി​സം​ബ​റി​ൽ പു​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കു​കൂ​ട്ട​ൽ.

ആ​ദ്യ നി​ർ​മാ​ണ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച മെ​ട്രോ ജെ​ട്ടി നി​ർ​മാ​ണം ക​രാ​റു​കാ​ര​ന്‍റെ ന​ട​പ​ടി​ക​ളെ തു​ട​ർ​ന്ന് അ​ന​ന്ത​മാ​യി നീ​ണ്ടു. നാ​ട്ടു​കാ​ർ സ​മ​ര​ങ്ങ​ൾ ന​ട​ത്തി മ​ടു​ത്ത​തോ​ടെ കോ​ട​തി​യെ സ​മീ​പി​ച്ചു. തു​ട​ർ​ന്നാ​ണ് ജെ​ട്ടി നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​യ​ത്. എ​ന്നാ​ൽ സെ​പ്റ്റം​ബ​റി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം വീ​ണ്ടും പാ​ളി. പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി ജെ​ട്ടി നാ​ട്ടു​കാ​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് നി​ല​വി​ലെ പ്ര​തീ​ക്ഷ.

എ​ന്നാ​ൽ, ജെ​ട്ടി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ലും സ​ർ​വി​സ് തു​ട​ങ്ങ​ണ​മെ​ങ്കി​ൽ കാ​യ​ലി​ലെ ഏ​ക്ക​ൽ നീ​ക്കം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ജ​ല മെ​ട്രോ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ നി​ര​വ​ധി വി​ദേ​ശ- ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ടൂ​റി​സം സാ​ധ്യ​ത​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ട്. ആ​ദ്യ ക​രാ​ർ പ്ര​കാ​രം 2020 ഡി​സം​ബ​ർ 26ന് ​പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട ജെ​ട്ടി നി​ർ​മാ​ണ​മാ​ണ് അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത്. ജ​ല മെ​ട്രോ ജെ​ട്ടി സ​ർ​വീ​സ് പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ഏ​ഴ് ജെ​ട്ടി​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു മ​ട്ടാ​ഞ്ചേ​രി.

You May Also Like

More From Author