സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട കേസുകൾ കാപ്പ ചുമത്താൻ മതിയായതല്ല -ഹൈകോടതി

Estimated read time 1 min read

കൊ​ച്ചി: ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കാ​ത്ത​യാ​ളെ, സ്വ​കാ​ര്യ വ്യ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്ന പേ​രി​ൽ കാ​പ്പ (കേ​ര​ള ആ​ന്‍റി സോ​ഷ്യ​ൽ ആ​ക്ടി​വി​റ്റീ​സ് പ്രി​വ​ൻ​ഷ​ൻ ആ​ക്ട്‌ -2007) ചു​മ​ത്തി ജ​യി​ല​ല​ട​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി.

സ​മൂ​ഹ​ത്തി​ന്‌ ഭീ​ഷ​ണി​യാ​ണെ​ന്ന്‌ ക​ണ്ടെ​ത്തി​യാ​ൽ മാ​ത്ര​മേ കാ​പ്പ പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്തി ക​രു​ത​ൽ​ത​ട​ങ്ക​ലി​ൽ വെ​ക്കാ​വൂ. കാ​പ്പ ചു​മ​ത്തു​ന്ന​ത്‌ കു​റ്റ​കൃ​ത്യ​ത്തി​നു​ള്ള ശി​ക്ഷ എ​ന്ന നി​ല​യി​ല​ല്ല. ക്ര​മ​സ​മാ​ധാ​നം സം​ര​ക്ഷി​ക്കാ​നാ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ഈ ​ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ജ​സ്‌​റ്റി​സ്‌ മു​ഹ​മ്മ​ദ്‌ മു​ഷ്‌​താ​ഖ്‌, ജ​സ്‌​റ്റി​സ്‌ ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.

സ്വ​കാ​ര്യ വ്യ​ക്തി​യു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളു​ടെ പേ​രി​ൽ തി​രു​വ​ല്ല പൊ​ലീ​സ്‌ സ്‌​റ്റേ​ഷ​നി​ൽ എ​ട്ട്​ കേ​സു​ക​ൾ ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പ ചു​മ​ത്തി യു​വാ​വി​നെ ത​ട​വി​ലാ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്കി​യാ​ണ്‌ ഈ ​നി​രീ​ക്ഷ​ണം.

മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ​യാ​ണ്‌ മ​ക​നെ കാ​പ്പ ചു​മ​ത്തി ത​ട​വി​ലാ​ക്കി​യ​തെ​ന്നും വി​ട്ട​യ​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്‌ തി​രു​വ​ല്ല സ്വ​ദേ​ശി ന​ൽ​കി​യ ഹേ​ബി​യ​സ്‌ കോ​ർ​പ​സ്‌ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. സ​മൂ​ഹ​ത്തി​ന്‌ ഭീ​ഷ​ണി​യാ​വു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ​യാ​ണ്‌ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ക്കു​ന്ന​ത്.

യു​വാ​വി​നെ​തി​രെ ഇ​ത്ത​രം കേ​സു​ക​ളി​ല്ല. കാ​ര​ണ​മി​ല്ലാ​തെ ത​ട​വി​ൽ പാ​ർ​പ്പി​ച്ച​ത്‌ പൗ​ര​ന്മാ​രു​ടെ സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ്‌. യു​വാ​വി​നെ ത​ട​വി​ലാ​ക്കി​യ ന​ട​പ​ടി നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

You May Also Like

More From Author