​ഡെങ്കിപ്പനി വ്യാപനം ടൂറിസം മേഖലയെ ബാധിക്കുന്നു

Estimated read time 0 min read

മ​ട്ടാ​ഞ്ചേ​രി: ​ഡെ​ങ്കി പ​നി വ്യാ​പ​ന​വും, മ​ര​ണ റി​പ്പോ​ർ​ട്ടു​ക​ളും കൊ​ച്ചി​യി​ലെ വി​നോ​ദ സ​ഞ്ച​ര മേ​ഖ​ല​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചും, സീ​സ​ൺ ആ​രം​ഭി​ച്ച​തി​നാ​ലും സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് തു​ട​ങ്ങി​യ സ​മ​യ​ത്ത്​ ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി മ​റി​ക്ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ടു​റി​സം മേ​ഖ​ല​യി​ലു​ള്ള​വ​ർ. ഓ​ണാ​ഘോ​ഷ​മി​ല്ലെ​ന്ന പ്ര​ച​രാ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പ​നി പ​ക​ർ​ച്ച കൂ​ടി പ്ര​ചാ​ര​ത്തി​ലാ​യ​തോ​ടെ ആ​ശ​ങ്ക ഏ​റി​യി​രി​ക്കു​ക​യാ​ണ്.

ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഡെ​ങ്കി​പ​നി വ്യാ​പി​ക്കു​ന്ന​ത് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്കം ഒ​ട്ടേ​റെ പേ​ർ മ​ട​ങ്ങി​യ​താ​യും ബു​ക്കി​ങ്ങു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യും ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രും ഹോം ​സ്റ്റേ ഉ​ട​മ​ക​ളും ചു​ണ്ടി​ക്കാ​ട്ടു​ന്നു. വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് യാ​ത്ര വെ​ട്ടി​കു​റ​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളും ചെ​റി​യ തോ​തി​ൽ കൊ​ച്ചി​യി​ലെ ന​ഗ​ര ടു​റി​സം കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​താ​യി ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളും പ​റ​യു​ന്നു​ണ്ട്. കൊ​തു​കു​ജ​ന്യ​മാ​യ ഡെ​ങ്കി പ​നി പ​ക​രു​ന്ന​തി​ലു​ള്ള ആ​ശ​ങ്ക നി​ല​വി​ൽ കൊ​ച്ചി​യി​ലു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളും പ​ങ്കു​വെ​ക്കു​ന്നു​മു​ണ്ട്. കോ​വി​ഡ് കാ​ലം ത​ക​ർ​ത്ത വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല പ്ര​തീ​ക്ഷ​ക​ളു​മാ​യി ഉ​യ​ർ​ത്തേ​ഴു​ന്നേ​ൽ​ക്കു​മ്പോ​ഴാ​ണ് ഡെ​ങ്കി പ​നി ഭീ​ഷ​ണി ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്.

You May Also Like

More From Author