ഹിറ്റടിച്ച്​​ ആനവണ്ടി ട്രിപ്

Estimated read time 1 min read

കൊ​ച്ചി: പ​ല ടൂ​റി​സം കേ​​ന്ദ്ര​ങ്ങ​ളി​ലേ​ക്കും കു​ടും​ബ​വു​മൊ​ന്നി​ച്ച്​ യാ​ത്ര പോ​ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും സാ​ധ​ാര​ണ​ക്കാ​രെ സം​ബ​ന്ധി​ച്ച്​ സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത​തും വ​ലി​യ യാ​ത്രാ​ചെ​ല​വു​മാ​ണ്​ പി​ന്നോ​ട്ട​ടി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ത്ത​രം ആ​ശ​ങ്ക​ക​ളെ ഇ​ല്ലാ​താ​ക്കി കു​ടും​ബ​വു​മൊ​ത്ത്​ ചെ​ല​വ്​ കു​റ​ഞ്ഞ യാ​ത്ര​ക​ൾ സാ​ധ്യ​മാ​ക്കി വി​ജ​യക്കുതി​പ്പ്​ തു​ട​രു​ക​യാ​ണ്​​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ബ​ജ​റ്റ്​ ടൂ​റി​സം.

ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നു​ള്ള എ​ല്ലാ പാ​ക്കേ​ജു​ക​ളും വി​ജ​യ​മാ​ണെ​ന്ന്​​ ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മൂ​ന്നാ​ർ-​മാ​മ​ല​ക്ക​ണ്ടം, മൂ​ന്നാ​ർ-​വ​ട്ട​വ​ട, മ​റ​യൂ​ർ-​കാ​ന്ത​ല്ലൂ​ർ, രാ​മ​ക്ക​ൽ​മേ​ട്, ഇ​ല്ലി​ക്ക​ക​ല്ല്​-​ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, മ​ല​ക്ക​പ്പാ​റ, ച​തു​രം​ഗ​പ്പാ​റ, വാ​ഗ​മ​ൺ-​പ​രു​ന്തും​പാ​റ, എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​​ ജി​ല്ല​യി​ൽ നി​ന്ന്​ നി​ല​വി​ൽ പ്ര​ധാ​ന​മാ​യി ബ​ജ​റ്റ്​ ടൂ​റി​സ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ട്രി​പ്പു​ക​ൾ ന​ട​ത്തു​ന്ന​ത്​. അ​ടു​ത്തി​ടെ ബ​ജ​റ്റ്​ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ക്ക​ട​ക മാ​സ​ത്തി​ൽ ന​ട​ത്തി​യ കോ​ട്ട​യം-​രാ​മ​പു​രം യാ​ത്ര, മ​ധ്യ​വേ​ന​ല​വ​ധി​യി​ലെ യാ​ത്ര​ക​ൾ എ​ല്ലാം ല​ക്ഷ​ങ്ങ​ളു​ടെ വ​രു​മാ​ന​മാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ നേ​ടി​ക്കൊ​ടു​ത്ത​ത്​.

മേ​യി​ൽ മാ​ത്രം ജി​ല്ല​യി​ലെ അ​ഞ്ച്​ ഡി​പ്പോ​ക​ളി​ൽ ന​ട​ത്തി​യ ട്രി​പ്പു​ക​ളി​ൽ നി​ന്ന്​ 41 ല​ക്ഷം രൂ​പ​യാ​ണ്​ വ​രു​മാ​നം നേ​ടി​യ​ത്. റെ​സി​ഡ​ന്‍റ്​​സ്​ അ​​സോ​സി​യേ​ഷ​ൻ, ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക​ൾ, പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ​രൊ​ക്കെ ബ​ജ​റ്റ്​ ടൂ​റി​സം ട്രി​പ്പു​ക​ൾ തി​ര​​ഞ്ഞെ​ടു​ക്കു​ന്നു​ണ്ട്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും അ​വ​ധി​ക്കാ​ല​ങ്ങ​ളി​ലു​മാ​ണ്​ ട്രി​പ്പു​ക​ൾ ന​ട​ത്തു​ന്ന​ത്.

വ​രും ആ​ധു​നി​ക സൗ​ക​ര്യ​മു​ള്ള ബ​സു​ക​ൾ

ബ​ജ​റ്റ്​ ടൂ​റി​സ​ത്തി​ന്​ ആ​രാ​ധ​ക​ർ കൂ​ടി വ​രാ​ൻ പ്ര​ധാ​ന കാ​ര​ണം കു​റ​ഞ്ഞ ചെ​ല​വി​ൽ ന​ല്ലൊ​രു യാ​ത്ര എ​ന്ന ആ​ശ​യ​മാ​ണ്. പ​ദ്ധ​തി വി​ജ​യ​മാ​​യ​തോ​ടെ ആ​ധു​നി​ക സൗ​ക​ര്യ​മു​ള്ള കൂ​ടു​ത​ൽ ബ​സു​ക​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി ഇ​റ​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി.​യു​ടെ ഓ​ർ​ഡി​ന​റി ബ​സു​ക​ളാ​ണ്​ വി​നോ​ദ യാ​ത്ര​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബ​സു​ക​ളു​ടെ കു​റ​വ്​ ട്രി​പ്പു​ക​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​നാ​ണ് ആ​ധു​നി​ക രീ​തി​യി​ലു​ള്ള കൂ​ടു​ത​ൽ​ ബ​സു​ക​ൾ ഇ​റ​ക്കു​ന്ന​ത്. 

ബു​ക്കി​ങ്ങി​ന്​ വി​ളി​ക്കാം…

  • എ​റ​ണാ​കു​ളം -8129134848, 9207648246
  • നോ​ർ​ത്ത് പ​റ​വൂ​ർ -9745962226
  • ആ​ലു​വ -9747911182
  • അ​ങ്ക​മാ​ലി -9847751598
  • പെ​രു​മ്പാ​വൂ​ർ -7558991581
  • കോ​ത​മം​ഗ​ലം -9846926626, 94479 84511
  • മൂ​വാ​റ്റു​പു​ഴ -9447737983
  • കൂ​ത്താ​ട്ടു​കു​ളം -94974 15696, 9497883291
  • പി​റ​വം -9446206897
  • എ​റ​ണാ​കു​ളം -കോ​ട്ട​യം ജി​ല്ലാ
  • കോ -​ഓ​ഡി​നേ​റ്റ​ർ -9447223212

ഓ​ണാ​വ​ധി​ക്ക്​ നാ​​ട്​ കാ​ണാ​ൻ ഒ​രു​ക്കം

മ​ഴ അ​ടു​ത്തി​ടെ ബ​ജ​റ്റ്​ ടൂ​റി​സം ട്രി​പ്പി​ന്​ ചെ​റി​യ പ്ര​തി​സ​ന്ധി സൃ​ഷ്ട​ടി​ച്ചെ​ങ്കി​ലും ഓ​ണാ​വ​ധി​യി​ൽ യാ​ത്ര ടോ​പ്​ ഗി​യ​റി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ കെ.​എ​സ്.​ആ​ർ.​സി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഓ​ണ​ക്കാ​ല ട്രി​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ലെ ഒ​മ്പ​ത്​ ഡി​പ്പോ​ക​ളി​ൽ നി​ന്ന്​ കു​റ​ഞ്ഞ നി​ര​ക്കി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ ട്രി​പ്പു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ അ​വ​സ​രം. അ​ഷ്​​ട​മു​ടി, ച​തു​രം​ഗ​പ്പാ​റ, മാ​മ​ല​ക്ക​ണ്ടം, മൂ​ന്നാ​ർ, മ​ല​ക്ക​പ്പാ​റ, രാ​മ​ക്ക​ൽ മേ​ട്, വാ​ഗ​മ​ൺ, പ​രു​ന്തും​പാ​റ, തെ​ൻ​മ​ല പാ​ല​രു​വി, ക​പ്പ​ൽ യാ​ത്ര, മ​റ​യൂ​ർ-​കാ​ന്ത​ല്ലൂ​ർ എ​ന്നീ ട്രി​പ്പു​ക​ളാ​ണ്​ നി​ല​വി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 50 പേ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ൾ​ക്കും ബു​ക്ക്​ ചെ​യ്യാം.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ബ​ജ​റ്റ്​ ടൂ​റി​സ​ത്തി​ന്​ ല​ഭി​ച്ച വ​രു​മാ​നം (ല​ക്ഷ​ത്തി​ൽ)

ഏ​പ്രി​ൽ -2,373,000, മേ​യ്​ -4,100,000, ജൂ​ൺ -1,063,500, ജൂ​ലൈ -1,022,000, ആ​ഗ​സ്​​റ്റ്​​ -1,160,000

You May Also Like

More From Author