മാലിന്യച്ചാക്കിൽ അഞ്ചുലക്ഷത്തിന്‍റെ ഡയമണ്ട്; ഉടമക്ക് തിരിച്ചുനൽകി ഹരിത കർമസേന

Estimated read time 0 min read

പള്ളുരുത്തി (കൊച്ചി): മാലിന്യച്ചാക്കിൽനിന്ന് ലഭിച്ച അഞ്ചുലക്ഷത്തിന്‍റെ വജ്രാഭരണങ്ങൾ ഉടമക്ക് തിരിച്ചുനൽകി ഹരിത കർമസേന അംഗങ്ങൾ. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ ഹരിത കർമസേനയിലെ ജെസി വർഗീസ്, റീന ബിജു എന്നിവർക്കാണ് വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചുകൊണ്ടിരിക്കേ രണ്ടു പൊതികളിലായി നാലരലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് നെക്ലസും അരലക്ഷം വിലമതിക്കുന്ന ഡയമണ്ടിന്‍റെ രണ്ട് കമ്മലും ലഭിച്ചത്. ഉടനെ ഇവർ വാർഡ് മെംബർ ലില്ലി റാഫേലിനെ വിളിക്കുകയും മെംബറുടെ സാന്നിധ്യത്തിൽ ഉടമക്ക് തിരികെ നൽകുകയും ചെയ്തു.

വിവരമറിഞ്ഞ് കെ.ജെ. മാക്സി എം.എൽ.എയും മുൻ കേന്ദ്രമന്ത്രി കെ.വി. തോമസും ഇരുവരുടെയും വീടുകളിലെത്തി അഭിനന്ദിച്ചു. ഇരുവരും ചേർന്ന് പാരിതോഷകവും കൈമാറി. ഈ തുക അവർ അപ്പോൾതന്നെ വയനാട് ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയായിരുന്നു.

You May Also Like

More From Author