ആലുവ: നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം നാഗോൺ കച്ചുവ സ്വദേശി മുക്സിദുൽ ഇസ് ലാമിനെയാണ് (27) ആലുവ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. അമ്പലപ്പുഴയിൽ സലാം എന്നയാളുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതി. സലാമിൻ്റെ കൂടെ കാറിൽ ഹോട്ടൽ സാമഗ്രികൾ വാങ്ങുന്നതിന് ഇയാൾ ആലുവയിലെത്തി. ഉടമ പുറത്തിറങ്ങിയ സമയം കാറിൻ്റെ ഡാഷ് ബോക്സിലിരുന്ന നാലര ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. നിലവിലെ മൊബൈൽ ഫോൺ ഉപക്ഷിച്ച് ആസാമിലേക്കാണ് ഇയാൾ പോയത്. കഴിഞ്ഞയാഴ്ച മഞ്ചേരിയിലെത്തിയ പ്രതി ഒരു ഹോട്ടലിൽ ജോലിക്കുകയറി. ആലുവ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, എസ്.ഐ കെ. നന്ദകുമാർ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം. മനോജ്, കെ.എ. സിറാജുദീൻ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്ന അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
Estimated read time
0 min read
You May Also Like
ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു
December 22, 2024
വല്യുമ്മ ഉറങ്ങുന്ന മണ്ണിലേക്ക് മുസ്കനും
December 22, 2024
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിലേക്ക് നാട്
December 22, 2024
More From Author
ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു
December 22, 2024
വല്യുമ്മ ഉറങ്ങുന്ന മണ്ണിലേക്ക് മുസ്കനും
December 22, 2024
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിലേക്ക് നാട്
December 22, 2024