പുളിഞ്ചുവട് കവലയിൽ റോഡിലെ ടൈൽ ഇളകി അപകടം പെരുകുന്നു

Estimated read time 1 min read

മൂ​വാ​റ്റു​പു​ഴ: അ​ഞ്ചു​വ​ർ​ഷം​മു​മ്പ് കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച മൂ​വാ​റ്റു​പു​ഴ-​പെ​രു​മ്പാ​വൂ​ർ എം.​സി റോ​ഡി​ലെ പു​ളി​ഞ്ചു​വ​ട് ജ​ങ്ഷ​നി​ൽ 800 മീ​റ്റ​ർ ദൂ​രം റോ​ഡി​ലെ ടൈ​ൽ ഇ​ള​കി അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി. 2018ൽ ​ശ​ബ​രി പാ​ക്കേ​ജി​ൽ നി​ന്ന് 15 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മൂ​വാ​റ്റു​പു​ഴ – പെ​രു​മ്പാ​വൂ​ർ റോ​ഡ് ന​വീ​ക​രി​ച്ച​ത്.

മ​ത്സ്യ മാ​ർ​ക്ക​റ്റി​നു​സ​മീ​പം സ്ഥി​ര​മാ​യി ഉ​പ്പും ഐ​സും ചേ​ർ​ന്ന ജ​ലം വീ​ണ് റോ​ഡ് സ്ഥി​ര​മാ​യി പൊ​ളി​ഞ്ഞു​പോ​കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് 800 മീ​റ്റ​ർ ഭാ​ഗം ടൈ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ യാ​തൊ​രു മെ​യി​ൻ​റ​ൻ​സും ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്ന് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി. ടൈ​ൽ ഇ​ള​കി​യ​തി​നു​പു​റ​മെ പ​ല ഭാ​ഗ​ത്തും റോ​ഡ് താ​ഴ്ന്ന നി​ല​യി​ലാ​ണ്. ഇ​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ തു​ട​ർ​ച്ച​യാ​യി അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ദി​നേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ ഈ ​ഭാ​ഗ​ത്ത് യാ​ത്ര ദു​രി​ത​മാ​കു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ ര​ണ്ടു​മാ​സം മു​മ്പ് കെ.​എ​സ്.​ടി.​പി ചീ​ഫ് എ​ൻ​ജി​നീ​യ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ടൈ​ലു​ക​ൾ കൂ​ടു​ത​ൽ താ​ഴ്ന്നു​പോ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കാ​ൻ കാ​ര​ണ​മാ​കും. 

റോ​ഡ് ന​വീ​ക​രി​ക്ക​ണം -മു​ൻ എം.​എ​ൽ.​എ

മൂ​വാ​റ്റു​പു​ഴ: അ​പ​ക​ട മേ​ഖ​ല​യാ​യി മാ​റി​യ എം.​സി റോ​ഡി​ലെ പു​ളി​ഞ്ചു​വ​ട് ക​വ​ല മേ​ഖ​ല​യി​ൽ റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ൻ എം.​എ​ൽ.​എ എ​ൽ​ദോ എ​ബ്ര​ഹാം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കി. എം.​സി റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മെ​യി​ൻ​റ​ന​ൻ​സ് വി​ഭാ​ഗം അ​ടി​യ​ന്ത​ര ശ്ര​ദ്ധ ന​ൽ​കി റോ​ഡ് ന​ന്നാ​ക്ക​ണം. നാ​ളു​ക​ളാ​യി റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. അ​പ​ക​ട​ങ്ങ​ളും പെ​രു​ക​യാ​ണ് ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എം.​സി. റോ​ഡി​ന്‍റെ ന​വീ​ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ദോ എ​ബ്ര​ഹാം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് ക​ത്ത് ന​ൽ​കി​യ​ത്. 

You May Also Like

More From Author