ആ​ഭ്യ​ന്ത​ര വ്യോ​മ​യാ​ന തി​ര​ക്ക്; കൂടുതൽ നഗരങ്ങളിലേക്ക്​ സർവിസുമായി സിയാൽ

Estimated read time 1 min read

നെ​ടു​മ്പാ​ശ്ശേ​രി: ആ​ഭ്യ​ന്ത​ര വ്യോ​മ​യാ​ന രം​ഗ​ത്തെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് വേ​ന​ൽ​ക്കാ​ല സ​മ​യ​പ്പ​ട്ടി​ക​യി​ൽ കൊ​ച്ചി വി​മാ​ന​ത്താ​വ​ള ക​മ്പ​നി (സി​യാ​ൽ) മാ​റ്റം​വ​രു​ത്തി. നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സ​ർ​വി​സു​ക​ൾ​ക്ക് പു​റ​മേ കൂ​ടു​ത​ൽ പ​ട്ട​ണ​ങ്ങ​ളി​ലേ​ക്ക്​ കൊ​ച്ചി​യി​ൽ​നി​ന്ന് ഇ​നി പ​റ​ക്കാം. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലും ഒ​രു​കോ​ടി​യി​ലേ​റെ യാ​ത്ര​ക്കാ​ർ എ​ന്ന നേ​ട്ട​വും സി​യാ​ൽ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മാ​ർ​ച്ച് 31ന് ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന വേ​ന​ൽ​ക്കാ​ല സ​മ​യ​ക്ര​മ​ത്തി​ൽ പ്ര​തി​വാ​രം 1628 സ​ർ​വി​സാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ​നി​ന്ന് അ​റു​പ​തോ​ളം സ​ർ​വി​സു​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം മേ​യ് ആ​ദ്യ​വാ​ര​ത്തോ​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് പ്ര​തി​വാ​രം ആ​റ്​ സ​ർ​വി​സ്​ കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക്​ ന​ട​ത്തു​ന്നു. റാ​ഞ്ചി, ച​ണ്ഡി​ഗ​ഡ്, വാ​രാ​ണ​സി, റാ​യ്പൂ​ർ, ല​ക്‌​നൗ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ സ​ർ​വി​സു​ക​ൾ​ക്കും തു​ട​ക്ക​മാ​യി. പു​ണെ​യി​ലേ​ക്ക്​ എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സും റാ​ഞ്ചി, ബാ​ഗ്‌​ദോ​ഗ്ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ എ​യ​ർ ഏ​ഷ്യ​യും പു​തി​യ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ലെ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളും വ​ർ​ധി​പ്പി​ച്ചു. ഏ​റ്റ​വും പു​തി​യ ക​ണ​ക്ക​നു​സ​രി​ച്ച് ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ മാ​ത്രം പ്ര​തി​ദി​നം 20 സ​ർ​വി​സു​ണ്ട്. ഡ​ൽ​ഹി​യി​ലേ​ക്ക്​ 13ഉം ​മും​ബൈ​യി​ലേ​ക്ക്​ 10ഉം ​സ​ർ​വി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. ല​ക്ഷ​ദ്വീ​പി​ലേ​ക്ക്​ മേ​യ് ഒ​ന്നി​ന് ഇ​ൻ​ഡി​ഗോ പ്ര​തി​ദി​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട്-​കൊ​ച്ചി-​അ​ഗ​ത്തി-​കൊ​ച്ചി മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന ഈ ​സ​ർ​വി​സി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്. നി​ല​വി​ൽ ആ​ഴ്ച​യി​ൽ 10 സ​ർ​വി​സു​ക​ൾ അ​ല​യ​ൻ​സ് എ​യ​ർ അ​ഗ​ത്തി​യി​ലേ​ക്ക്​ ന​ട​ത്തു​ന്നു​ണ്ട്. ചെ​ന്നൈ, ഗോ​വ, ഹൈ​ദ​രാ​ബാ​ദ്, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം, സേ​ലം, അ​ഹ​മ്മ​ദാ​ബാ​ദ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും കൊ​ച്ചി​യി​ൽ​നി​ന്ന് സ​ർ​വി​സു​ക​ളു​ണ്ട്.

ബാ​ങ്കോ​ക്കി​ലേ​ക്ക്​ 13 സ​ർ​വി​സ്​

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ർ​ധ​ന പ​രി​ഗ​ണി​ച്ച് ബാ​ങ്കോ​ക്, ക്വാ​ലാ​ലം​പൂ​ർ, സിം​ഗ​പ്പൂ​ർ, ഹോ​ചി​മി​ൻ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പ്രീ​മി​യം എ​യ​ർ​ലൈ​നാ​യ താ​യ് എ​യ​ർ​വേ​സ് മൂ​ന്ന്​ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ ബാ​ങ്കോ​ക്കി​ലേ​ക്ക്​ കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള പ്ര​തി​വാ​ര സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 13 ആ​യി വ​ർ​ധി​ച്ചു. താ​യ് എ​യ​ർ സു​വ​ർ​ണ​ഭൂ​മി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും എ​യ​ർ ഏ​ഷ്യ, ല​യ​ൺ എ​യ​ർ എ​ന്നി​വ ഡോ​ൺ മു​വാം​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​മാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

ഒ​രു​കോ​ടി യാ​ത്ര​ക്കാ​ർ

2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1.053 കോ​ടി യാ​ത്ര​ക്കാ​രു​മാ​യി സി​യാ​ൽ റെ​ക്കാ​ഡി​ട്ടു. സി​യാ​ലി​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ട്രാ​ഫി​ക്കാ​ണി​ത്. മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കാ​ൾ 18 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. 2023-24ൽ 70,203 ​സ​ർ​വി​സു​ക​ളാ​ണ് സി​യാ​ൽ കൈ​കാ​ര്യം ചെ​യ്ത​ത്. 2023 ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ലും ഒ​രു​കോ​ടി​യി​ലേ​യി​ലേ​റെ​പ്പേ​ർ യാ​ത്ര​ചെ​യ്തു. 

You May Also Like

More From Author