ദേശീയ പാത 66; പാലത്തിന്റെ ഉയരക്കുറവിൽ പ്രതിഷേധം ഉയരുന്നു

പ​റ​വൂ​ർ: പു​തു​താ​യി നി​ർ​മി​ക്കു​ന്ന ദേ​ശീ​യ പാ​ത 66ൽ ​പ​റ​വൂ​ർ പു​ഴ​ക്ക് കു​റു​കെ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന് ആ​വ​ശ്യ​മാ​യ ഉ​യ​ര​മി​ല്ലാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം. ചി​റ്റാ​റ്റു​ക​ര-​പ​റ​വൂ​ർ ക​ര​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പാ​ലം. ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് നി​ല​വി​ലെ പ​റ​വൂ​ർ പാ​ല​ത്തേ​ക്കാ​ൾ പു​തി​യ പാ​ല​ത്തി​ന് ഉ​യ​രം കു​റ​വാ​ണെ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഇ​തു സം​ബ​ന്ധി​ച്ച് ജോ​ലി​ക്കാ​രോ​ട് ചോ​ദി​ച്ച​പ്പോ​ൾ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ മേ​ലു​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​യാ​നാ​യി​രു​ന്നു മ​റു​പ​ടി.

പാ​ല​ത്തി​ന് ഉ​യ​രം കു​റ​വാ​യ​തി​നാ​ൽ മു​സ്​​രി​സ് ബോ​ട്ട് സ​ർ​വി​സു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന ത​ട​സ്സം. പ​റ​വൂ​രി​ൽ നി​ന്നു​ള്ള ബോ​ട്ട് സ​ർ​വി​സ് നി​ല​വി​ൽ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ചേ​ന്ദ​മം​ഗ​ലം പാ​ല്യം ജെ​ട്ടി​യി​ൽ​നി​ന്നാ​ണ് പ​റ​വൂ​ർ ഭാ​ഗ​ത്തെ ബോ​ട്ട് സ​ർ​വി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​റ​വൂ​രി​ന്റെ ടൂ​റി​സം വി​ക​സ​ന​ത്തി​ലെ പ്ര​ധാ​ന ഘ​ട​ക​മാ​യ മു​സ്​​രി​സ് ബോ​ട്ട് സ​ർ​വി​സ് ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ ന​ട​ത്താ​ൻ ക​ഴി​യു​ന്ന ഉ​യ​ര​ത്തി​ൽ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ദു​ല്ല പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, ഹൈ​ബി ഈ​ഡ​ൻ എം.​പി എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​റ​വൂ​ർ പു​ഴ​ക്ക് കു​റു​കെ​യു​ള്ള പ​ഴ​യ പാ​ലം

പ​റ​വൂ​ർ പു​ഴ​ക്ക് കു​റു​കെ​യു​ള്ള പ​ഴ​യ പാ​ലം

You May Also Like

More From Author