ആലുവ: സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികന് പരിക്കേറ്റു. അമ്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശിയും ആലുവ ഇൻഡസിൻഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ ആർ. രാഹുലാണ് (27) മരിച്ചത്. എറണാകുളം റോഡിൽ പെട്രോൾ പമ്പിനു സമീപം തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം.
അപകടം നടന്നയുടൻ ഇരുവരെയും സമീപത്തെ കാരോത്തുകുഴി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രാഹുൽ മരിച്ചിരുന്നു. സഹയാത്രികനായിരുന്ന അമ്പലപ്പുഴ സ്വദേശിയും ഇൻഡസിൻഡ് ബാങ്ക് ജീവനക്കാരനുമായ അക്ഷയിയെ (27) കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്‍റെ മൃതദേഹം കാരോത്തുകുഴി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.