ആലുവ: നിയമാനുസൃതം സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചരണ ബോർഡുകൾ രാഷ്ട്രീയ ദുരുദ്ദേശത്തോടെ തെരഞ്ഞുപിടിച്ച് വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് തെരെഞ്ഞടുപ്പ് കമീഷന് പരാതി നൽകി. ചില സർക്കാർ ഉദ്യോഗസ്ഥരാണ് സ്വകാര്യ വ്യക്തികളുടെ പറമ്പിനുള്ളിൽ പോലും സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹ്നാൻ്റെ ബോർഡുകളും പ്രചരണ സാമഗ്രികളും നശിപ്പിച്ചതെന്ന് യു.ഡി.എഫ് യോഗം ചൂണ്ടിക്കാട്ടി.
ചെയർമാൻ ലത്തീഫ് പുഴിത്തറ അധ്യക്ഷത വഹിച്ചു. സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പി.ജെ. ജോയ്, അൻവർ സാദത്ത് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ, എം.എ. ചന്ദ്രശേഖരൻ , മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, എം.കെ.എ. ലത്തീഫ്, പി.കെ.എ. ജബ്ബാർ പി.എ. മഹ്ബൂബ്, വിവിധ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.