Month: July 2024
വൈദ്യുതി പോസ്റ്റുകൾക്ക് പകരം തെങ്ങ്
എടവനക്കാട്: വൈദ്യുതി പോസ്റ്റുകളില്ലാതെ കടന്നുപോകുന്ന വൈദ്യുതി കേബിൾ അപകട ഭീഷണി ഉയർത്തുന്നു. എടവനക്കാട് പഞ്ചായത്തിലെ വാർഡ് 13ലെ എട്ടു കുടുംബങ്ങളാണ് അപകട ഭീഷണി നേരിടുന്നത്. ടൗട്ടെ ചുഴലിക്കാറ്റിൽ പ്രദേശത്തെ വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തിയത് മുതൽ [more…]
ഇന്ത്യൻ ചെമ്മീന് യു.എസ് നിരോധനം; പ്രതിഷേധം ശക്തം
മട്ടാഞ്ചേരി: ഇന്ത്യൻ ചെമ്മീന് അമേരിക്ക ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ മത്സ്യ ബന്ധന മേഖലയിൽ വൻ പ്രതിഷേധം. കടലാമകളെ സംരക്ഷിക്കാൻ നടപടികളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി. ഇതോടെ ചെമ്മീന് വില ഇടിഞ്ഞിരിക്കയാണ്. വലിയ നാരൻ ചെമ്മീൻ [more…]
അടഞ്ഞുകിടക്കുന്ന വീടുകളിൽ മോഷണം; പ്രതി പിടിയിൽ
കൊച്ചി: അടഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി എറണാകുളം ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായി. ആലപ്പുഴ അവലുക്കുന്ന് സ്വദേശിയായ രജേഷ് ബാബുവിനെയാണ് (48) അറസ്റ്റ് ചെയ്തത്. പൊലീസ് പട്രോളിങിനിടെ കുരിശുപ്പള്ളി റോഡിൽ മോഷണമുതലുമായി [more…]
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ കോടംതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ എഴുപുന്ന അയ്യനാട്ടുപറമ്പ് വീട്ടിൽ അജേഷ് നടേശൻ (40 ) പിടിയിലായി. ചേർത്തല ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ [more…]
തോട്ടം ലയങ്ങളുടെ നവീകരണം; ഉടമകൾക്കെതിരെ കർശന നടപടിക്ക്
കൊച്ചി: തോട്ടം ലയങ്ങളുടെ നവീകരണത്തിൽ കർശന നടപടിക്കൊരുങ്ങി തൊഴിൽ വകുപ്പ്. ലയങ്ങളിൽ തൊഴിലാളികൾക്ക് ഭീതി കൂടാതെ കഴിയാൻ സാഹചര്യമൊരുക്കുന്നതിൽ വീഴ്ച വരുത്തുന്ന തോട്ടം ഉടമകൾക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദേശം. ലയങ്ങളുടെ പുനരുദ്ധാരണവുമായി [more…]
ഭൂമി തരംമാറ്റൽ: ചെലവിട്ടത് 20.46 കോടി; കെട്ടിക്കിടക്കുന്നത് 2.75 ലക്ഷം അപേക്ഷ
കൊച്ചി: ഭൂമി തരംമാറ്റൽ നടപടികൾ പൂർത്തീകരിക്കുന്നതിന് സർക്കാർ 20.46 കോടി രൂപ ചെവഴിച്ചിട്ടും രണ്ടേമുക്കാൽ ലക്ഷത്തിലധികം അപേക്ഷകൾ ഇപ്പോഴും കെട്ടിക്കിടക്കുന്നു. സർക്കാർ നടപടികളിലെ കാലതാമസം മുതലെടുത്ത് സ്വകാര്യ ഏജൻസികളും റവന്യൂ വകുപ്പിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരും [more…]
പ്രതീക്ഷയുടെ ഗ്രൗണ്ടിൽ ‘ഫുട്ബാൾ സിസ്റ്റേഴ്സ്’
മട്ടാഞ്ചേരി: കൊച്ചിയുടെ കാൽപന്തുകളി പെരുമയിൽ തങ്ങളുടെ ഇടം നേടാൻ ഒരുങ്ങുകയാണ് മട്ടാഞ്ചേരി സ്വദേശിനികളായ സഹോദരിമാർ. മാളിയേക്കൽ പറമ്പിൽ എ.എ.നൗഷാദ് – സുഫീന ദമ്പതികളുടെ മക്കളായ ഫിസ സഹറയും അംന ആലിയയുമാണ് ഈ സഹോദരങ്ങൾ. തേവര [more…]
കനത്ത മഴ; ജലനിരപ്പ് ഉയർന്നു
മൂവാറ്റുപുഴ: രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മൂവാറ്റുപുഴയാറ്റിലേക്ക് വെള്ളമെത്തുന്ന തൊടുപുഴ, കാളിയാർ, കോതമംഗലം പുഴകളിൽ നീരൊഴുക്ക് ശക്തമായി. മഴ തുടർന്നാൽ [more…]
മഴ കനത്തു; മണ്ണിടിഞ്ഞും മരം വീണും വ്യാപക നാശം
പെരുമ്പാവൂർ: മഴ കനത്തതോടെ മേഖലയിൽ മണ്ണിടിഞ്ഞും മരങ്ങൾ വീണും നാശനഷ്ടം വ്യാപകമാകുന്നു. ചൊവ്വാഴ്ച രാവിലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും കീഴില്ലം-മാനാറി റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പി.ഡബ്ല്യു.ഡി റോഡിൽ ഒരു മണിക്കൂറിലേറെയാണ് ഗതാഗതം [more…]
മൂവാറ്റുപുഴയിൽ വെള്ളക്കെട്ട്; വ്യാപക കൃഷി നാശം
മൂവാറ്റുപുഴ: തിങ്കളാഴ്ച രാവിലെ മുതൽ പെയ്ത കനത്ത മഴയിൽ നഗരത്തിലെ പ്രധാന പാതകൾ വെള്ളത്തിനടയിലായി. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. പേട്ടറോഡിൽ അംഗൻവാടിയിലടക്കം വെള്ളം കയറി. അശാസ്ത്രീയമായി ഓടയുടെ വീതി കുറച്ചതാണ് പേട്ട റോഡിനെ ദുരിതത്തിലാക്കിയത്. [more…]