130 കോടി വായ്പ വാഗ്ദാനം ചെയ്ത് നടിയുടെ 37 ലക്ഷം തട്ടി; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

Estimated read time 0 min read

കൊ​ച്ചി: 130 കോ​ടി രൂ​പ​യു​ടെ വാ​യ്പ വാ​ഗ്ദാ​നം ചെ​യ്ത് പ്ര​മു​ഖ ന​ടി​യി​ൽ​നി​ന്ന്​ 37 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യെ കൊ​ച്ചി സി​റ്റി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ൽ​ക്ക​ത്ത രു​ചി ആ​ക്ടി​വ് ഏ​ക്ക​ർ​സ് ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന യാ​സി​ർ ഇ​ക്ബാ​ലി​നെ​യാ​ണ്​ (51) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തി​ലെ മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വാ​യ്പ ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​യാ​ൾ ന​ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. തു​ട​ർ​ന്ന്, ന​ടി വാ​യ്പ ല​ഭി​ക്കു​ന്ന​തി​ന്​ ത​ട്ടി​പ്പ് സം​ഘ​ത്തി​ന് 37 ല​ക്ഷം കൈ​മാ​റു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ലെ പ്ര​മു​ഖ ഹോ​ട്ട​ലി​ൽ​െ​വ​ച്ചാ​ണ് പ​ണം കൈ​മാ​റി​യ​ത്.

പ​ണം ന​ൽ​കി​യി​ട്ടും വാ​യ്പ ല​ഭ്യ​മാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ടി പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. പ്ര​തി​ക​ളെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ക​യാ​യി​രു​ന്നു. കൊ​ൽ​ക്ക​ത്ത​യി​ലെ ടാ​ഗ്രാ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​തി​സു​ര​ക്ഷ​യു​ള്ള ഫ്ലാ​റ്റി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി. 

You May Also Like

More From Author