പു​തു​വ​ത്സ​ര ആ​ഘോ​ഷം: വാട്ടർ മെട്രോ സർവിസ് പുലർച്ച അഞ്ചുവരെ

Estimated read time 1 min read

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ​ങ്ങും ന​ട​ക്കു​ന്ന പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് സു​ഗ​മ​മാ​യ യാ​ത്ര​യൊ​രു​ക്കാ​ൻ ഒ​രു​ങ്ങി വാ​ട്ട​ർ മെ​ട്രോ​യും. കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ ഹൈ​കോ​ർ​ട്ട് ജ​ങ്ഷ​ൻ-​വൈ​പ്പി​ൻ റൂ​ട്ടി​ലെ സ​ർ​വി​സ് ജ​നു​വ​രി ഒ​ന്നി​ന് പു​ല​ർ​ച്ച അ​ഞ്ചു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു.

31ന് ​രാ​ത്രി ഒ​മ്പ​തു​വ​രെ ഹൈ​കോ​ർ​ട്ട് ജ​ങ്ഷ​ൻ-​വൈ​പ്പി​ൻ റൂ​ട്ടി​ൽ ഇ​രു​ഭാ​ഗ​ത്തേ​ക്കും പ​തി​വു​പോ​ലെ സ​ർ​വി​സ് ഉ​ണ്ടാ​യി​രി​ക്കും. ജ​നു​വ​രി ഒ​ന്നി​ന് പു​ല​ർ​ച്ച 12നു​ശേ​ഷം വൈ​പ്പി​നി​ൽ​നി​ന്ന് ഹൈ​കോ​ർ​ട്ട് ജ​ങ്ഷ​നി​ലേ​ക്ക് പു​ല​ർ​ച്ച അ​ഞ്ചു​വ​രെ വാ​ട്ട​ർ മെ​ട്രോ സ​ർ​വി​സ് ന​ട​ത്തും.

പു​തു​വ​ത്സ​ര രാ​വി​ൽ പ്ര​ധാ​ന ആ​ഘോ​ഷം ന​ട​ക്കു​ന്ന ഫോ​ർ​ട്ട്കൊ​ച്ചി​യി​ലേ​ക്ക് ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ടാ​തെ എ​ത്തു​ന്ന​തി​നും തി​രി​കെ പോ​കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വാ​ട്ട​ർ മെ​ട്രോ സ​ർ​വി​സ് സ​ഹാ​യ​ക​മാ​കും.

You May Also Like

More From Author