എം.ഡി.എം.എ‍യുമായി ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

Estimated read time 0 min read

കൊ​ച്ചി: എം.​ഡി.​എം.​എ​യു​മാ​യി ല​ഹ​രി മാ​ഫി​യ​യു​ടെ മു​ഖ്യ​ക​ണ്ണി പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ് ജ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം, ക​ട​വ​ന്ത്ര ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് 9.053 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ പാ​റ ദേ​ശ​ത്ത് കൊ​റ്റ​നാ​ട്ട് വീ​ട്ടി​ൽ ജോ​സ് പീ​റ്റ​ർ (30) പി​ടി​യി​ലാ​യ​ത്. ഏ​ക​ദേ​ശം അ​ര​ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു അ​ട​ക്ക​മു​ള​ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും എം.​ഡി.​എം.​എ വാ​ങ്ങി ആ​വ​ശ്യ​ക്കാ​ർ പ​റ​യു​ന്ന സ്ഥ​ല​ത്ത് വി​വി​ധ സോ​ഷ്യ​ൽ ആ​പ്പു​ക​ൾ വ​ഴി​യും ഇ​ട​നി​ല​ക്കാ​ർ വ​ഴി​യു​മാ​യി​രു​ന്നു ഇ​യാ​ൾ എ​ത്തി​ച്ചി​രു​ന്ന​ത്.

ഒ​രു ഗ്രാ​മി​ന് 2500 രൂ​പ​ക്ക് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വാ​ങ്ങി കൊ​ച്ചി​യി​ൽ കൊ​ണ്ട് വ​ന്ന് 4,000 രൂ​പ മു​ത​ൽ 6,000 രൂ​പ നി​ര​ക്കി​ലാ​ണ് ഇ​യാ​ൾ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട നീ​രീ​ക്ഷ​ണ​ത്തി​ലൊ​ടു​വി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്.

പ്ര​തി വ​ല​യി​ലാ​യ​തോ​ടെ ല​ഹ​രി മാ​ഫി​യ​യു​ടെ വ​ൻ ശൃം​ഖ​ല​യെ​ക്കു​റി​ച്ച് എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്രി​വ​ൻ​റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​കെ. ഷാ​ജി, പി.​ജെ. ജ​യ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​എം. സെ​യ്​​ദ്, എ​സ്. ശ​ര​ത്, അ​മ്പി​ളി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

You May Also Like

More From Author