കിഴക്കമ്പലം: രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. പള്ളിക്കുറ്റി ഭാഗത്ത് വാടകക്ക് താമസിക്കുന്ന ആലുവ നൊച്ചിമ പുള്ളലിക്കര ആയത്തു വീട്ടിൽ മുഹമ്മദ് ഫയിസ് (34) നെയാണ് തടിയിട്ട പറമ്പ് പൊലീസ് പിടികൂടിയത്. കിഴക്കമ്പലം അമ്പുനാട് പള്ളിക്കുറ്റി ഭാഗത്ത് സ്കൂട്ടറിൽ കഞ്ചാവ് വിൽപനക്കെത്തിയതായിരുന്നു ഇയാൾ. സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. എടത്തല, ഏലൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐ എ.ബി. സതീഷ്, എ.എസ്.ഐമാരായ കെ.എ. നൗഷാദ്, കെ.ബി. ഷമീർ, സീനിയർ സി.പി.ഒ കെ.കെ. ഷിബു, സി.പി.ഓമാരായ മുഹമ്മദ് നൗഫൽ, കെ.ആർ. വിപിൻ, മിഥുൻ മോഹൻ, റോബിൻ ജോയി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
+ There are no comments
Add yours