സ്കൂൾ കായികമേള; സമൂഹമാധ്യമങ്ങളിൽ വൈറലായി അഭിജിത്ത്

Estimated read time 0 min read

വൈ​പ്പി​ൻ: കേ​ര​ള സ്കൂ​ള്‍ കാ​യി​ക മേ​ള​യു​ടെ പ്രെ​മോ വി​ഡി​യോ ഗാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി നാ​യ​ര​മ്പ​ലം സ്വ​ദേ​ശി അ​ഭി​ജി​ത്ത് സ​ന്തോ​ഷ്. ‘തെ​ളി​നാ​ള​മാ​യ് ന​വ​ജീ​വ​നാ​യ്’ എ​ന്നു തു​ട​ങ്ങു​ന്ന അ​ഭി​ജി​ത്ത് ആ​ല​പി​ച്ച ഗാ​ന​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യ​ത്. തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍.​എ​ല്‍.​വി സം​ഗീ​ത കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍ഷ ബി​രു​ദ വി​ദ്യാ​ര്‍ഥി​യാ​യ ഗാ​യ​ക​ന്‍ നാ​യ​ര​മ്പ​ലം കൊ​ല്ലം പ​റ​മ്പി​ല്‍ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ​യും ജോ​ബി​മോ​ളു​ടെ​യും മൂ​ത്ത​മ​ക​നാ​ണ്. ശാ​രീ​രി​ക പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് കാ​ലു​ക​ള്‍കൊ​ണ്ട് ചി​ത്രം വ​ര​ക്കു​ക​യും സൈ​ക്കി​ള്‍ ച​വി​ട്ടു​ക​യും നീ​ന്തു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ പ്ര​ണ​വി​ന്റെ ജീ​വി​ത​മാ​ണ് 2.40 മി​നി​റ്റ്​ ദൈ​ര്‍ഘ്യ​മു​ള്ള പ്രെ​മോ വി​ഡി​യോ​യി​ല്‍ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് അ​ക​മ്പ​ടി​യാ​യാ​ണ് അ​ഭി​ജി​ത്തി​ന്റെ ആ​വേ​ശ​മു​ണ​ര്‍ത്തു​ന്ന ഗാ​നം.

ന​വ​മ്പ​ര്‍ നാ​ല്​ മു​ത​ല്‍ 11 വ​രെ​യാ​ണ് കൊ​ച്ചി​യി​ല്‍ സം​സ്ഥാ​ന കാ​യി​ക മേ​ള ന​ട​ത്തു​ന്ന​ത്. ഇ​തി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം പു​റ​ത്തി​റ​ക്കി​യ വി​ഡി​യോ​യു​ടെ നി​ര്‍മാ​ണം മി​ല്‍മ​യാ​ണ്. സ​ര്‍ജി വി​ജ​യ​ന്‍ ര​ച​ന നി​ര്‍വ​ഹി​ച്ച ഗാ​ന​ത്തി​ന് ച​ല​ച്ചി​ത്ര സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ബി​ബി​ന്‍ അ​ശോ​കാ​ണ് ഈ​ണം പ​ക​ര്‍ന്നി​രി​ക്കു​ന്ന​ത്. ആ​ശ​യ​വും സം​വി​ധാ​ന​വും സ​തീ​ഷ്.

You May Also Like

More From Author