ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം ചൂളപ്പറമ്പിൽ പരേതനായ പരീതുപ്പിള്ള മകൻ സി.പി. നൗഷാദ് (50) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: സജീദ്,സാഹിദ്. ശനിയാഴ്ച രാവിലെ ഒൻപതിന് മൃതദേഹം കെടുക്കുത്തിമല കെ.എം.ജെ. ഹാളിൽ പെതുദർശനത്തിന് വച്ച ശേഷം 11 മണിക്ക് കെടുക്കുത്തിമല മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ കബറക്കം നടത്തും.
ആലുവ ജി.ടി.എൻ തൊഴിലാളിയായിരുന്നു. ബ്ലോക്ക് കോൺഗ്രസ് നിർവാഹക സമിതിയംഗം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം, സൗഹൃദവേദി രക്ഷാധികാരി, ഐ.എൻ.ടി.യു.സി റിജിണൽ സെക്രട്ടറി എന്നി പദവികൾ വഹിച്ചിട്ടിട്ടുണ്ട്.
ഹൃദയ ശസ്ത്രക്രിയക്ക് ശേഷം മരുന്നുകളുടെ പാർശ്വഫലമായി മഞ്ഞപ്പിത്തം ബാധിച്ച് കരൾ തകരാറിലാകുകയായിരുന്നു. കരൾ മാറ്റിവെക്കാൻ തയാറെടുക്കുന്നതിനിടയിൽ കുറച്ചു ദിവസം മുൻപ് ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.