കേക്കിനൊപ്പം വിഴുങ്ങിയ ലോഹപദാർഥം പുറത്തെടുത്തു

Estimated read time 0 min read

ആ​ലു​വ: മ​ക​ന്റെ ഒ​ന്നാം പി​റ​ന്നാ​ളി​ന് മു​റി​ക്കാ​ൻ വാ​ങ്ങി​യ കേ​ക്ക് ഇ​ത്ത​ര​മൊ​രു ത​ല​വേ​ദ​ന​യാ​കു​മെ​ന്ന് ആ ​മാ​താ​പി​താ​ക്ക​ൾ ക​രു​തി​യി​രി​ക്കി​ല്ല. കേ​ക്കി​ൽ അ​ല​ങ്ക​രി​ച്ചി​രു​ന്ന വ​സ്തു​വി​ലെ ലോ​ഹ പ​ദാ​ർ​ഥം കേ​ക്കി​നൊ​പ്പം അ​ബ​ദ്ധ​ത്തി​ൽ കു​ട്ടി വി​ഴു​ങ്ങു​ക​യാ​യി​രു​ന്നു. മ​ക​ന് ഇ​ഷ്ട​പ്പെ​ട്ട കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ത്തി​ന്റെ മാ​തൃ​ക​യി​ലൊ​രു​ക്കി​യ കേ​ക്കാ​ണ് ജ​ന്മ​ദി​ന​ത്തി​ൽ വി​ല്ല​നാ​യ​ത്. കു​ട്ടി​യു​ടെ വാ​യി​ൽ കേ​ക്കി​നൊ​പ്പം ലോ​ഹ​പ​ദാ​ർ​ഥം ക​ണ്ട് മാ​താ​വ് എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴേ​ക്കും, കു​ട്ടി അ​ത് വി​ഴു​ങ്ങി. മാ​താ​വ് പ്ര​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യെ​ങ്കി​ലും ലോ​ഹ പ​ദാ​ർ​ഥം വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ എ​ക്സ്​​റേ പ​രി​ശോ​ധ​ന​യി​ൽ ആ​മാ​ശ​യി​ൽ ലോ​ഹ​പ​ദാ​ർ​ഥ​ത്തി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. പി​ന്നാ​ലെ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് കു​ട്ടി​യെ മാ​റ്റി. ഇ​തി​ന​കം ലോ​ഹ​പ​ദാ​ർ​ഥം ആ​മാ​ശ​യം ക​ട​ന്ന് ചെ​റു​കു​ട​ലി​ൽ എ​ത്തി​യി​രു​ന്നു. കു​ട്ടി​യു​ടെ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് ഡ്യൂ​ഡെ​നോ​സ്കോ​പ്പി വ​ഴി പ​ദാ​ർ​ഥം നീ​ക്കം ചെ​യ്യാ​നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ തീ​രു​മാ​നം. കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക എ​ൻ​ഡോ​സ്കോ​പ് ഉ​പ​യോ​ഗി​ച്ച് ഡോ​ക്ട​ർ​മാ​ർ ചെ​റു​കു​ട​ലി​ൽ നി​ന്ന് ലോ​ഹ​പ​ദാ​ർ​ഥം സു​ര​ക്ഷി​ത​മാ​യി നീ​ക്കം ചെ​യ്തു.

ഉ​ദ​ര​രോ​ഗ വി​ദ​ഗ്​​ധ​നാ​യ ഡോ. ​ഫി​ലി​പ്പ് അ​ഗ​സ്റ്റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന ചി​കി​ത്സ​യി​ൽ ഡോ. ​നി​ബി​ൻ ന​ഹാ​സ്, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​സാ​നു സാ​ജ​ൻ, ഡോ. ​രാ​ധി​ക നാ​യ​ർ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി. ഒ​രു ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​ന് ശേ​ഷം കു​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

You May Also Like

More From Author