നിക്ഷേപം തിരിച്ചു നൽകിയില്ല; സഹകരണ സംഘം ഓഫിസിൽ കുടുംബത്തിന്‍റെ ആത്മഹത്യശ്രമം

Estimated read time 0 min read

അങ്കമാലി: അർബൻ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം തിരിച്ചു കിട്ടാത്തതിനെത്തുടർന്ന് കുടുംബമൊന്നാകെ സംഘം ഓഫിസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് അയ്യമ്പുഴ സ്വദേശി അഗസ്റ്റിനും കുടുംബാംഗങ്ങളും കയറുകളുമായെത്തി കൂട്ട ആത്മഹത്യക്കൊരുങ്ങിയത്.

മക്കളുടെ പഠനവും ഭാവിയും ലക്ഷ്യമാക്കി ആകെയുള്ള ഒമ്പതുലക്ഷത്തോളം രൂപയാണ് സംഘത്തിൽ നിക്ഷേപിച്ചിരുന്നത്. പല കാലാവധികൾ പറഞ്ഞെങ്കിലും പണം കിട്ടിയില്ല. മാർച്ച് മാസത്തിനുള്ളിൽ നിക്ഷേപം തിരിച്ചുനൽകാമെന്ന് ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, വീണ്ടും സമീപിച്ചപ്പോൾ അധികൃതർ നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നു.

പണം തിരിച്ചുകിട്ടാൻ സാധ്യത മങ്ങുകയും ചെയ്തതോടെയാണ് അഗസ്റ്റിനും ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളും ആത്മഹത്യ ശ്രമവുമായി സംഘത്തിലെത്തിയത്. കുടുംബാംഗങ്ങളും ജീവനക്കാരും തമ്മിലുള്ള വാക്കേറ്റവും ബഹളവും കേട്ട് അർബൻ സഹകരണ സംഘം നിക്ഷേപ സംരക്ഷണ സമിതി ഭാരവാഹികളും മറ്റും എത്തിയാണ് കുടുംബത്തെ അനുനയിപ്പിച്ചത്. 

സ​മ​രം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നം

അ​ങ്ക​മാ​ലി: നി​ക്ഷേ​പം തി​രി​ച്ചു​കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ കു​ടും​ബം ആ​ത്മ​ഹ​ത്യ​ക്കെ​ത്തി​യ സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് അ​ങ്ക​മാ​ലി അ​ർ​ബ​ൻ സ​ഹ​ക​ര​ണ സം​ഘ​ത്തി​നെ​തി​രാ​യ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ അ​ർ​ബ​ൻ സ​ഹ​ക​ര​ണ സം​ഘം നി​ക്ഷേ​പ സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എ. തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നി​ച്ചു.

ആ​ദ്യ​ഘ​ട്ട​മെ​ന്നോ​ണം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും മു​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ​യും വീ​ട്ടു​പ​ടി​ക്ക​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തും. സം​ഘ​ത്തി​ന്​ മു​ന്നി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം സം​ഘ​ടി​പ്പി​ക്കാ​നും നി​ക്ഷേ​പ​ക​ർ​ക്ക് പ​ണം തി​രി​ച്ചു ​ന​ൽ​കു​ന്ന​തു​വ​രെ റി​ലേ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. 70 കോ​ടി​യു​ടെ വെ​ട്ടി​പ്പാ​ണ് സം​ഘ​ത്തി​ൽ അ​ര​ങ്ങേ​റി​യ​ത്. നീ​തി​ക്കു​വേ​ണ്ടി കോ​ട​തി​യെ സ​മീ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

സം​ഘം പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ര​ണ​ത്തോ​ടെ സം​ഘ​ത്തി​ന്‍റെ സ്വ​ത്തു​ക്ക​ൾ ചി​ല​ർ വി​നി​മ​യം ന​ട​ത്തു​ക​യാ​ണെ​ന്നും അ​വ​രു​ടെ പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പി.​എ. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി യോ​ഹ​ന്നാ​ൻ കൂ​ര​ൻ, ട്ര​ഷ​റ​ർ എം.​പി. മാ​ർ​ട്ടി​ൻ, വി.​ഡി. പൗ​ലോ​സ്, കെ.​വി. മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

You May Also Like

More From Author