വൈറ്റില: ബൈക്ക് മെട്രോ പില്ലറിലിടിച്ച് യുവാവ് മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) മരിച്ചത്. കളമശ്ശേരി സ്ക്കോഡ ഷോറൂമിൽ മെക്കാനിക്കലായി ജോലി ചെയ്യുന്ന നിധിൻ ബുധൻ രാവിലെ ജനതയിലുള്ള കെ ടി എം ഷോറൂമിൽ നിന്നും വാഹനം എടുത്ത് ട്രയൽ ഓടിച്ച് നോക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് എളംകുളം മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
അപകടം നടന്ന് അഞ്ച് മിനിറ്റോളം റോഡിൽ കിടന്ന നിധിൻ നാഥിനെ അതുവഴി വന്ന എറണാകുളം എക്സൈസ് ഡിപ്പാർട്ട്മെൻ്റിൻ്റെ വാഹനത്തിൽ വൈറ്റില വെൽ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് ഏഴ് മണിയോടെ എറണാകുളം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
പിതാവ്: കാശിനാഥ് ദുരൈ. മാതാവ്: ഷൈനി. സഹോദരി: നിഖിന