മരട്: റേഷൻ കടയിലെ മസ്റ്ററിങ് പണിമുടക്കിയതോടെ രണ്ട് ദിവസമായി ഉപഭോക്താക്കൾ ദുരിതത്തിൽ. നെട്ടൂർ എസ്.എൻ ജംഗ്ഷന് സമീപമുള്ള റേഷൻ കടയിൽ മസ്റ്ററിംഗ് നടത്താനെത്തുന്നവർ രണ്ട് ദിവസമായി ദുരിതത്തിലാണ്. മണിക്കൂറുകൾ കാത്തുനിന്നിട്ടും മസ്റ്ററിങ് നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.
മസ്റ്ററിങ് നടത്താൻ റേഷൻ കാർഡിൽ പേരുള്ള എല്ലാവരെയും ആധാർ കാർഡുമായി റേഷൻ കടയിൽ കൊണ്ടുവരണം. ഇതു മൂലം പലർക്കും ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നും ആക്ഷേപമുണ്ട്. മഞ്ഞ, പിങ്ക് കാർഡുകളുടെ മസ്റ്ററിങാണ് നടത്തുന്നത്. ഈ മാസം 18നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദ്ദേശം.