ശിവരാത്രി വ്യാപാരോത്സവം; മണപ്പുറത്ത് ഒരുവശത്ത് നിർമാണവും മറുവശത്ത് പൊളിക്കലും തകൃതി

Estimated read time 0 min read

ആ​ലു​വ: ശി​വ​രാ​ത്രി വ്യാ​പാ​രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ണ​പ്പു​റ​ത്ത് ഒ​രു വ​ശ​ത്ത് നി​ർ​മാ​ണ​വും മ​റു​വ​ശ​ത്ത് പൊ​ളി​ക്ക​ലും ത​കൃ​തി. വ്യാ​പാ​രോ​ത്സ​വ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക വി​ധി​യു​ണ്ടാ​യ​ത്. ന​ഗ​ര​സ​ഭ ക​രാ​ർ ന​ൽ​കി​യി​രു​ന്ന ബം​ഗ​ളൂ​രു ആ​സ്ഥാ​ഥാ​ന​മാ​യ ഫ​ൺ വേ​ൾ​ഡ് ക​മ്പ​നി ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ അ​നു​കൂ​ല വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റാ​ളു​ക​ളു​ടെ​യും അ​മ്യൂ​സ്മെൻറ് പാ​ർ​ക്കു​ക​ളു​ടെ​യും നി​ർ​മാ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് ടെ​ൻ​ഡ​റി​ൽ കൂ​ടു​ത​ൽ തു​ക വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന ഷാ ​ഗ്രൂ​പ്പി​ന് അ​നു​കൂ​ല​മാ​യി സു​പ്രീം കോ​ട​തി വി​ധി​യു​ണ്ടാ​യ​ത്. ഈ ​ഉ​ത്ത​ര​വി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ആ​ലു​വ മ​ണ​പ്പു​റ​ത്ത് ശി​വ​രാ​ത്രി വ്യാ​പാ​ര​മേ​ള​ക്കും അ​മ്യൂ​സ്‌​മെ​ന്റ് പാ​ർ​ക്കി​നും ന​ട​ത്തി​യ പ​ണി​ക​ൾ ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ഫ​ൺ വേ​ൾ​ഡ് പൊ​ളി​ച്ചു​തു​ട​ങ്ങി​യ​ത്. മ​റു വ​ശ​ത്ത് പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ കൊ​ല്ലം ആ​സ്ഥാ​ന​മാ​യ ഷാ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ഗ്രൂ​പ്പ് പ​ണി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫ​ൺ വേ​ൾ​ഡ് സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി തി​ങ്ക​ളാ​ഴ്ച ത​ള്ളു​ക​യും ചെ​യ്തു.

പൊ​ളി​ക്കു​ന്ന​തി​ന് വേ​ഗ​ത കു​റ​വാ​ണെ​ന്നാ​രോ​പി​ച്ച് ഷാ ​ഗ്രൂ​പ്പു​കാ​ർ രം​ഗ​ത്തെ​ത്തി​യ​ത് ശ​നി​യാ​ഴ്ച രാ​ത്രി ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ലു​വ സി.​ഐ മ​ഞ്ജു​നാ​ഥും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. സാ​ധ​ന​സാ​മ​ഗ്രി​ക​ൾ നീ​ക്കു​ന്ന​തി​ന് 30ഓ​ളം തൊ​ഴി​ലാ​ളി​ക​ളെ ന​ൽ​കാ​മെ​ന്ന ഷാ ​ഗ്രൂ​പ്പി​ന്റെ വാ​ഗ്ദാ​നം ഫ​ൺ വേ​ൾ​ഡ് നി​രാ​ക​രി​ച്ച​താ​ണ് ത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കി​​യ​ത്.

വി​ധി തി​രി​ച്ച​ടി​യാ​യി

സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രെ ന​ൽ​കി​യി​രു​ന്ന അ​പ്പീ​ലി​ലാ​യി​രു​ന്നു ഫ​ൺ വേ​ൾ​ഡി​ന്‍റെ പ്ര​തീ​ക്ഷ. 90 ശ​ത​മാ​ന​ത്തോ​ളം പ​ണി​ക​ൾ ത​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചെ​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​ധാ​ന ന്യാ​യീ​ക​ര​ണം. എ​ന്നാ​ൽ, ഇ​തി​നെ​യെ​ല്ലാം പാ​ടെ അ​വ​ഗ​ണി​ച്ചാ​ണ്, വെ​ള്ളി​യാ​ഴ്ച​യി​ലെ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ബെ​ഞ്ച് വി​സ​മ്മ​തി​ച്ച​ത്. ടെ​ൻ​ഡ​റി​ൽ 1.17 കോ​ടി രൂ​പ ക്വാ​ട്ട് ചെ​യ്തി​രു​ന്ന ഷാ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​നെ ഒ​ഴി​വാ​ക്കി 77 ല​ക്ഷം രൂ​പ​ക്ക്​ ഫ​ൺ വേ​ൾ​ഡി​ന് ക​രാ​ർ ന​ൽ​കി​യ​തി​നെ​തി​രെ ഷാ ​ഗ്രൂ​പ്പ് ഹൈ​കോ​ട​തി​യി​ൽ നി​ന്ന് അ​നു​കൂ​ല ഉ​ത്ത​ര​വ് നേ​ടി ക​ഴി​ഞ്ഞ 20ന് ​ന​ഗ​ര​സ​ഭ​യു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും 21ന് ​ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച് സ്റ്റേ ​ചെ​യ്തി​രു​ന്നു.

ഈ ​സ്റ്റേ​യാ​ണ് വെ​ള്ളി​യാ​ഴ്ച സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. ഇ​തി​നെ​തി​രെ​യാ​ണ് ഫ​ൺ വേ​ൾ​ഡ് തി​ങ്ക​ളാ​ഴ്ച സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ക്സ‌ി​ബി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട 90 ശ​ത​മാ​നം പ​ണി​യും ക​ഴി​ഞ്ഞ​താ​യും അ​തി​നാ​ൽ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഫ​ൺ വേ​ൾ​ഡ് സു​പ്രീം കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചു. എ​ക്‌​സി​ബി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലു​വ മ​ണ​പ്പു​റ​ത്ത് സ്ഥാ​പി​ച്ച സാ​ധ​ന​ങ്ങ​ൾ ചൊ​വ്വാ​ഴ്‌​ച വൈ​കു​ന്നേ​ര​ത്തി​ന​കം മാ​റ്റാ​ൻ ഫ​ൺ വേ​ൾ​ഡി​ന് സു​പ്രീം കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

You May Also Like

More From Author