സീപോർട്ട് – എയർപോർട്ട് റോഡ്; കിഫ്ബിയിൽനിന്ന്​ 722.04 കോടി

Estimated read time 1 min read

കൊ​ച്ചി: സീ​പോ​ർ​ട്ട്- എ​യ​ർ​പോ​ർ​ട്ട് റോ​ഡ് വി​ക​സ​ന ഭാ​ഗ​മാ​യി എ​ൻ.​എ.​ഡി – മ​ഹി​ളാ​ല​യം റീ​ച്ചി​ന് ആ​വ​ശ്യ​മാ​യ 722.04 കോ​ടി കൂ​ടി അ​നു​വ​ദി​ക്കാ​ൻ കി​ഫ്ബി ബോ​ർ​ഡ് യോ​ഗം തീ​രു​മാ​നി​ച്ചു. പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ​നു​സ​രി​ച്ചു​ള്ള തു​ക​യാ​ണ് അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, കെ. ​രാ​ജ​ൻ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​താ​ധി​കാ​ര യോ​ഗ​ത്തി​ൽ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് കി​ഫ്ബി ബോ​ർ​ഡ് യോ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ് പ​റ​ഞ്ഞു.

കി​ഫ്ബി അ​നു​വാ​ദം ന​ൽ​കി​യ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ​നു​സ​രി​ച്ച് 618.62 കോ​ടി ഭൂ​മി ഏ​റ്റെ​ടു​ക്കാ​നും 103.42 കോ​ടി റോ​ഡ് നി​ർ​മാ​ണ​ത്തി​നും ചെ​ല​വ​ഴി​ക്കും. തൃ​ക്കാ​ക്ക​ര നോ​ർ​ത്ത്, ചൂ​ർ​ണി​ക്ക​ര, ആ​ലു​വ ഈ​സ്റ്റ്, ആ​ലു​വ വെ​സ്റ്റ് വി​ല്ലേ​ജു​ക​ളി​ലാ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ക.722 കോ​ടി യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷി​ത​ത്വ​വു​മു​ള്ള റോ​ഡാ​ണ് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ക​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സീ​പോ​ർ​ട്ട് – എ​യ​ർ​പോ​ർ​ട്ട് വി​ക​സ​ന ഭാ​ഗ​മാ​യി നാ​ലു​വ​രി​യാ​ക്കാ​ൻ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ര​ത് മാ​ത കോ​ള​ജ് – ക​ല​ക്ട​റേ​റ്റ് റീ​ച്ചും ഇ​ൻ​ഫോ​പാ​ർ​ക്ക് – ഇ​രു​മ്പ​നം പു​തി​യ റോ​ഡ് റീ​ച്ചും നാ​ലു​വ​രി​യാ​ക്കാ​നും എ​ച്ച്.​എം.​ടി, എ​ൻ.​എ.​ഡി ഭൂ​മി കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

You May Also Like

More From Author