മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ വയോധികന് അഞ്ച് വർഷം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരുവാണിയൂർ വെണ്ണിക്കുളം കൊപ്പറമ്പില്മണ്ടാനത്ത് വേലായുധൻ (70) നെയാണ് അഞ്ച് വർഷം തടവിനും അര ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ച് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാര്‍ ഉത്തരവായത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്. ജമുന ഹാജരായി.

