പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക്​ ഇന്ന്​ തുടക്കം; ഗതാഗതക്കുരുക്കിൽ ആശങ്ക

Estimated read time 0 min read

ആ​ലു​വ: ദേ​ശീ​യ​പാ​തയി​ലെ പാ​ല​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. ഇ​തോ​ടെ ആ​ലു​വ ഭാ​ഗ​ത്ത്​ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ അ​തി​രൂ​ക്ഷ​മാ​കും. മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ലം, മം​ഗ​ല​പ്പു​ഴ പാ​ലം, ആ​ലു​വ ബൈ​പാ​സ് മേ​ൽ​പാ​ലം എ​ന്നി​വ ബ​ല​പ്പെ​ടു​ത്താ​നു​ള്ള നി​ർ​മാ​ണ​മാ​ണ്​ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ എ​ടു​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ത​ന്നെ മൂ​ന്ന് ഘ​ട്ട​മാ​യി​ട്ടാ​യി​രി​ക്കും മൂ​ന്ന് പാ​ല​ങ്ങ​ളി​ലെ​യും പ​ണി​ക​ൾ.

മേ​ൽ​പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​വ​ശ​ത്തെ ട്രാ​ക്കി​ൽ പി​ല്ല​റി​ലെ സ്​​പ്രി​ങ്ങി​ന് ത​ക​രാ​റു​ണ്ട്. ഈ ​പ്ര​ശ്ന​മാ​ണ് ആ​ദ്യം പ​രി​ഹ​രി​ക്കു​ക. ഇ​തി​ന്​ മാ​ത്രം ര​ണ്ട് ദി​വ​സ​ത്തോ​ളം വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ശ​നി​യാഴ്ച രാ​ത്രി എ​ട്ടി​ന്​ തു​ട​ങ്ങി തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ച​യോ​ടെ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. മേ​ൽ​പാ​ല​ത്തി​നു ആ​വ​ശ്യ​ത്തി​ന്​ വീ​തി​യു​ള്ള​തി​നാ​ൽ പ​ണി ന​ട​ക്കു​മ്പോ​ൾ ഗ​താ​ഗ​തം നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​രി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

കാ​ല​പ്പ​ഴ​ക്കം ഏ​റെ​യു​ള്ള മം​ഗ​ല​പ്പു​ഴ, മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ പ​ണി​ക​ളു​ള്ള​ത്. എ​ട്ട് പ​തി​റ്റാ​ണ്ട്​ മു​മ്പ്​ രാ​ജ​ഭ​ര​ണ​കാ​ല​ത്താ​ണ് ഇ​വ നി​ർ​മി​ച്ച​ത്. അ​തി​നാ​ൽ ഈ ​പാ​ല​ങ്ങ​ൾ​ക്ക് പ​ല ത​ര​ത്തി​ലു​ള്ള ത​ക​രാ​റു​ക​ളു​ണ്ട്. ര​ണ്ട്​ പാ​ല​ങ്ങ​ളി​ലെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 20 ദി​വ​സം വീ​തം വേ​ണ്ടി​വ​രും. ഇ​തി​ന്‍റെ തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​മ്പോ​ൾ ര​ണ്ട് പാ​ല​ത്തി​ലും ഒ​രു വ​രി ഗ​താ​ഗ​ത​മേ അ​നു​വ​ദി​ക്കാ​നാ​കു. നി​ല​വി​ൽ ര​ണ്ട് വ​രി ഗ​താ​ഗ​ത​മു​ണ്ടാ​യി​ട്ടും വ​ലി​യ കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ഒ​രു​വ​രി​യാ​ക്കു​മ്പോ​ൾ കു​രു​ക്ക് അ​തി​രൂ​ക്ഷ​മാ​കും.

ശി​വ​രാ​ത്രി ആ​ഘോ​ഷത്തെ ബാധിച്ചേക്കും

ആ​ലു​വ: അ​റ്റ​കു​റ്റ​പ്പ​ണി​ ശി​വ​രാ​ത്രി ആ​ഘോ​ഷങ്ങൾക്ക്​ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മാ​ർ​ച്ച് എ​ട്ടി​നാ​ണ് ശി​വ​രാ​ത്രി. അ​ന്നേ ദി​വ​സ​വും അ​ടു​ത്ത ദി​വ​സ​വും പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ആ​ലു​വ​യി​ലെ​ത്തു​ക. പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ ആ​യി​ര​ക​ണ​ക്കി​ന് മ​റ്റു വാ​ഹ​ന​ങ്ങ​ളും ഇ​വി​ടെ​യെ​ത്തും. ശി​വ​രാ​ത്രി​യെ തു​ട​ർ​ന്ന് മ​ണ​പ്പു​റ​ത്ത് ഒ​രു മാ​സം നീ​ളു​ന്ന വ്യാ​പാ​രോ​ത്സ​വ​വും ന​ട​ക്കു​ന്നു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്കാ​ണ്. അ​തി​നാ​ൽ ത​ന്നെ ശി​വ​രാ​ത്രി​ക്ക് മു​മ്പ്​ പ​ണി തീ​ർ​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ ശി​വ​രാ​ത്രി ക​ഴി​ഞ്ഞി​ട്ടേ തു​ട​ങ്ങാ​നാ​വൂ

You May Also Like

More From Author