ഫുട്ബാൾ മത്സരത്തിനിടെ കളിക്കാരൻ കുഴഞ്ഞു വീണ് മരിച്ചു; സംഭവം കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കേ

Estimated read time 0 min read

പറവൂർ: ഫുട്ബാൾ മത്സരത്തിനിടെ കളിക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം തങ്കളം പട്ടേരിൽ മീതിയന്‍റെയും ബീരുമ്മയുടെയും മകൻ അനസ് എം. പട്ടേരിയാണ് (46) മരിച്ചത്. കോതമംഗലത്തെ കേബിൾ ടി.വി ഓപറേറ്ററായിരുന്നു.

പെരുവാരത്തെ സ്വകാര്യ ടർഫിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ഉടൻ ഡോൺ ബോസ്കോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കേരളവിഷന്‍റെ ജില്ല സമ്മേളനഭാഗമായി പറവൂരിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബാൾ മത്സരത്തിൽ കോതമംഗലം മേഖല ടീമിലായിരുന്നു അനസ്. കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കേയാണ് അത്യാഹിതം. ഭാര്യ: തങ്കളം താഴത്തറ കുടുംബാംഗം നിഷ. മക്കൾ: അൻസിയ, അസ്​വദ്.

You May Also Like

More From Author