മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ട് യുവാക്കള്‍ക്ക് 58 വര്‍ഷം വീതം കഠിന തടവും 3,75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ സ്പെഷല്‍ കോടതി. തൃശൂര്‍ ഒല്ലൂര്കര ഇല്ലഞ്ഞികുളം കദളിക്കാട്ടില്‍ വീട്ടില്‍ കെ. സമല്‍ (32), തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കമുറിയില്‍ കരയില്‍ ഇളന്താനത്ത് വീട്ടില്‍ സൂര്യദേവ് (27) എന്നിവരെയാണ് ശിക്ഷിച്ചത്.
പിഴത്തുകയിൽനിന്ന് രണ്ട് ലക്ഷം രൂപ വീതം ഇരക്ക് നല്‍കണമെന്നും വിധിയിലുണ്ട്. 2019 ഡിസംബര്‍ 16ന് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. മൂവാറ്റുപുഴ ഡി.വൈ.എസ്.പി ആയിരുന്ന കെ. അനില്‍കുമാര്‍, എസ്.ഐമാരായിരുന്ന സി.കെ. ബഷീര്‍, ടി.എം. സൂഫി, സീനിയര്‍ വനിത സിവില്‍ പൊലീസ് ഓഫീസര്‍ പി.എം. ലൈലാനി, എം.കെ. സജന, ഒ.എച്ച്. റയ്ഹാനത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.


Leave a Reply