
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ജയ്പുർ സ്വദേശിനി മാൻവി ചൗധരി, ഡൽഹി സ്വദേശിനി ചിബറ്റ് സ്വാന്തി, പിടികൂടിയ കഞ്ചാവ്
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നാലര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഉത്തരേന്ത്യക്കാരായ രണ്ട് യുവതികൾ അറസ്റ്റിൽ. ബാങ്കോക്കിൽനിന്ന് തായ് എയർലൈൻസിൽ വന്ന രാജസ്ഥാനിലെ ജയ്പുർ സ്വദേശിനി മാൻവി ചൗധരി, ഡൽഹി സ്വദേശിനി ചിബറ്റ് സ്വാന്തി എന്നിവരാണ് അറസ്റ്റിലായത്.
മാൻവി മോഡൽ ഗേളും ചിബറ്റ് മേക്കപ് ആർട്ടിസ്റ്റുമാണ്. ഇരുവരും ഏഴര കിലോ വീതം കഞ്ചാവാണ് കൈവശം വെച്ചിരുന്നത്. ഇവർ കഞ്ചാവുമായി എത്തുമെന്ന രഹസ്യവിവരം കസ്റ്റംസിന് ലഭിച്ചിരുന്നു.
സ്ക്രീനിങ്ങിൽ പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധത്തിൽ വിദഗ്ധമായി പായ്ക്കുചെയ്ത് മേക്കപ് സാധനങ്ങൾക്കൊപ്പമാണ് ഒളിപ്പിച്ചുവെച്ചിരുന്നത്. നെടുമ്പാേശ്ശരിയിൽ വിമാനമിറങ്ങുമ്പോൾ ഒരാൾ വന്ന് കൈപ്പറ്റിക്കൊള്ളുമെന്ന് കൊടുത്തുവിട്ടവർ ഇവരെ അറിയിക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം ഇരുവരെയും അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേന്ദ്ര നാർകോട്ടിക് കൺട്രോൾ ബ്യൂറോ കഞ്ചാവ് കടത്തിനെക്കുറിച്ച് അന്വേഷിക്കും.
+ There are no comments
Add yours