
അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്ത മാൻ
പെരുമ്പാവൂർ: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മാൻ ചത്ത നിലയിൽ. വേങ്ങൂർ പഞ്ചായത്തിലെ പാണിയേലിയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന പ്രദേശമാണിത്. കഴുത്തിൽ ഏതോ ജീവി കടിച്ചത് പോലുള്ള വലിയ മുറിവുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് ജഡം നാട്ടുകാർ കണ്ടത്. വനപാലകരെത്തി ജഡം കൊണ്ടുപോയി. എന്നാൽ, മറ്റേതോ ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റ മാൻ കാട്ടിൽ നിന്ന് വനാതിർത്തിയിലേക്ക് രക്ഷപ്പെടുന്നതിനിടെ ചത്തതാവാമെന്നാണ് വനംവകുപ്പ് അധികൃതരുടെ നിഗമനം.