സൂസി ടീച്ചറെന്ന വെളിച്ചം അണഞ്ഞു

സൂ​സി ജേ​ക്ക​ബ്

പ​ള്ളി​ക്ക​ര: 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ അ​ധ്യാ​പി​ക​യാ​യ സൂ​സി ടീ​ച്ച​റു​ടെ വേ​ർ​പാ​ട് നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. 1997 ജൂ​ണി​ൽ സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്താ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി സ്ഥാ​പ​നം ആ​രം​ഭി​ച്ച​ത്.അ​ന്ന് 12 കു​ട്ടി​ക​ളും മൂ​ന്ന് ജീ​വ​ന​ക്കാ​രു​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ ശ​മ്പ​ളം ഉ​ൾ​പ്പെ​ടെ സ്വ​ന്തം കൈ​യ്യി​ൽ നി​ന്ന്​ ന​ൽ​കി​യാ​ണ് മു​ന്നോ​ട്ട് പോ​യി​രു​ന്ന​ത്.

ഭ​ർ​ത്താ​വ് ജേ​ക്ക​ബ് മാ​ത്യു​വി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യും ബ​ല​മേ​കി. കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ 2010ൽ ​സ്ഥാ​പ​നം പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്കു​ക​യും പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ഇ​ന്ന് സ്വ​ന്ത​മാ​യ സ്ഥ​ല​ത്താ​ണ് ‘ആ​ശി​യാ​ന’ ബ​ഡ്സ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തു​വ​രെ 118 കു​ട്ടി​ക​ൾ ഇ​വി​ടെ പ​ഠി​ച്ചു​പോ​യി. ഇ​പ്പോ​ൾ 56 കു​ട്ടി​ക​ളു​ണ്ട്. 75 വ​യ​സ്സ്​ വ​രെ സൂ​സി ഇ​വി​ടെ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്യു​ക​യും സം​സ്ഥാ​ന​ത്തെ ഒ​ന്നാ​മ​ത്തെ ബ​ഡ്സ് സ്കൂ​ളാ​യി മാ​റ്റു​ക​യും ചെ​യ്തു.

കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി അ​വ​രെ ഉ​യ​ർ​ത്തി​കൊ​ണ്ട് വ​രു​ന്ന​തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്ന​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. എം.​എ സൈ​ക്കോ​ള​ജി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി അ​ഞ്ചു​വ​ർ​ഷം തൃ​പ്പു​ണി​ത്തു​റ​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള കോ​ള​ജി​ൽ അ​ധ്യാ​പി​ക​യാ​യി​രി​ക്കെ പ​ള്ളി​ക്ക​ര​യി​ൽ നി​ന്ന​ട​ക്കം കു​ട്ടി​ക​ളു​മാ​യി വ​രു​ന്ന ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ ബു​ദ്ധി​മു​ട്ട് മ​ന​സ്സി​ലാ​ക്കി ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ്​ സ്വ​ന്തം വീ​ട്ടി​ൽ സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്.

മോ​റ​ക്കാ​ല സ്കൂ​ളി​ൽ ന​ട​ന്ന അ​നു​ശോ​ച​ന​യോ​ഗം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് റോ​യി ഔ​സേ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​​ലിം ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞ്, കെ.​കെ. ര​മേ​ശ്, ല​വി​ൻ ജോ​സ​ഫ്, സി​ജി ബാ​ബു, ഷി​ഹാ​ബ്, സ​ക്ക​രി​യ പ​ള്ളി​ക്ക​ര, സാ​ബു വ​ർ​ഗീ​സ്, സൂ​സ​ൻ തോ​മ​സ്, ഷാ​ജി ജോ​ർ​ജ്, ജി​ജോ കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

You May Also Like

More From Author

+ There are no comments

Add yours