ഡോ. എബ്രഹാം മോർ സെവേറിയോസിന് അങ്കമാലി ഭദ്രാസനത്തിന്‍റെ പൂർണ ചുമതല

Estimated read time 0 min read

കൊ​ച്ചി: യാ​ക്കോ​ബാ​യ സ​ഭ​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​എ​ബ്ര​ഹാം മോ​ർ സെ​വേ​റി​യോ​സി​ന് അ​ങ്ക​മാ​ലി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല ന​ൽ​കും. ക​ഴി​ഞ്ഞ ദി​വ​സം സ​ഭ മേ​ല​ധ്യ​ക്ഷ​നാ​യ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സു​ന്ന​ഹ​ദോ​സ് യോ​ഗ​മാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.

ഇ​തോ​ടൊ​പ്പം സ​ഭ​യു​ടെ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ​ദ​വി​യും ന​ൽ​കും. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ദ്ദേ​ഹം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ണ്. അ​ന്ത​രി​ച്ച കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​ക്കാ​യി​രു​ന്നു ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല.

ഇ​ക്കാ​ല​യ​ള​വി​ലും മോ​ർ സേ​വേ​റി​യോ​സാ​യി​രു​ന്നു സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത. പ്രാ​യാ​ധി​ക്യം​മൂ​ലം ചു​മ​ത​ല​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഈ ​വ​ർ​ഷ​മാ​ദ്യം ന​ട​ത്തി​യ മ​ല​ങ്ക​ര സ​ന്ദ​ർ​ശ​ന​ത്തി​ൽ ഇ​ദ്ദേ​ഹം പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​പേ​ക്ഷ ത​ള്ളി​യാ​ണ് പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ ഇ​ദ്ദേ​ഹ​ത്തി​ന് പു​തി​യ ചു​മ​ത​ല ന​ൽ​കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ബാ​വ​യു​ടെ ക​ൽ​പ​ന അ​ടു​ത്ത ദി​വ​സം പ​ള്ളി​ക​ൾ​ക്ക് ന​ൽ​കും. ഇ​ട​ക്കാ​ല​ത്ത് ഭ​ദ്രാ​സ​നം അ​ങ്ക​മാ​ലി, പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, ഹൈ​റേ​ഞ്ച് മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ച് ഓ​രോ മേ​ഖ​ല​ക്കും സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ നി​യ​മി​ച്ചി​രു​ന്നു.

ഇ​ക്കൂ​ട്ട​ത്തി​ൽ മോ​ർ സെ​വേ​റി​യോ​സ് അ​ങ്ക​മാ​ലി മേ​ഖ​ല​യു​ടെ സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കാ​തോ​ലി​ക്ക ബാ​വ​യു​ടെ നി​ര്യാ​ണ​ത്തെ​തു​ട​ർ​ന്ന് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല ഒ​ഴി​വ് വ​ന്ന​ത്. ഈ ​സ്ഥാ​ന​ത്തേ​ക്കാ​ണ് മോ​ർ സെ​വേ​റി​യോ​സ് ക​ട​ന്നു​വ​രു​ന്ന​ത്. യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ഏ​റ്റ​വും വ​ലി​യ ഭ​ദ്രാ​സ​ന​മാ​ണ് ഇ​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. സ​ഭ​യു​ടെ അ​ടു​ത്ത കാ​തോ​ലി​ക്ക ബാ​വ​യാ​യ ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക സ്ഥാ​നാ​രോ​ഹ​ണം അ​ധി​കം വൈ​കാ​തെ ന​ട​ത്താ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. യു.​എ.​ഇ, യു.​എ​സ് അ​ട​ക്ക​മു​ള്ള ഏ​തെ​ങ്കി​ലും വി​ദേ​ശ രാ​ജ്യ​ത്ത് വെ​ച്ച് ന​ട​ത്താ​നാ​ണ് ധാ​ര​ണ.

You May Also Like

More From Author

+ There are no comments

Add yours