പെരുമ്പാവൂര്‍: വിവിധ മോഷണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് അന്തര്‍സംസ്ഥാനക്കാര്‍ പിടിയിലായി. അസം സ്വദേശികളായ ഹബിലുദ്ദീന്‍ (23), ഇക്രമുൽ ഹക്ക് (24), അഷദുൽ ഇസ്ലാം (24) എന്നിവരെയാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. രായമംഗലം മലമുറി ഭാഗത്തെ ഫ്രൂട്സ് കടയില്‍ രാത്രി അതിക്രമിച്ചുകയറി മേശയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് ഹബിലുദ്ദീനെ പിടികൂടിയത്.
പുല്ലുവഴി ഭാഗത്ത് റോഡരികില്‍ ഒതുക്കിയിട്ടിരുന്ന ലോറിയുടെ ഡാഷ് ബോര്‍ഡില്‍നിന്ന് ഇക്രമുൽ ഹക്ക് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. അഷദുൽ ഇസ്ലാം പുല്ലുവഴിയിലെ കോഴിക്കടയില്‍ അതിക്രമിച്ചുകയറി മേശയില്‍ സൂക്ഷിച്ചിരുന്ന 8000 രൂപ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മോഷണങ്ങള്‍. അന്വേഷണസംഘത്തില്‍ ഇന്‍സ്പെക്ടര്‍ വി.എം. കേഴ്സന്‍, എസ്.ഐമാരായ എല്‍ദോ പോള്‍, ഇബ്രാഹിംകുട്ടി, എസ്.സി.പി.ഒമാരായ അഭിലാഷ്, അനില്‍കുമാര്‍, സി.പി.ഒമാരായ ഗിരീഷ്, രജിത്ത്, അരുണ്‍ കെ. കരുണന്, സി.എസ്. അരുണ്‍, ശ്രീജിത്ത് രവി എന്നിവരാണുണ്ടായിരുന്നത്.