ആലുവ: റൂറൽ ജില്ലയിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ കണ്ടെത്തിയത് 855 ഗതാഗത നിയമലംഘനങ്ങൾ. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലെ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 194 പേർ പിടിയിലായി.
അമിതവേഗതയിൽ വാഹനമോടിച്ച 37 ഡ്രൈവർമാരെയും പിടികൂടി. അപകടകരമായി വാഹനമോടിച്ച 87 പേരെ പിടികൂടി. അനധികൃത പാർക്കിങ്ങിന് 383 പേർക്കെതിരെ നടപടി സ്വീകരിച്ചു. ലെയിൻ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 93 ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചു. ലൈസൻസില്ലാതെ വാഹനമോടിച്ച 24 പേർ പിടിയിലായി. അമിതഭാരം കയറ്റിയ 35 വാഹനം കസ്റ്റഡിയിലെടുത്തു. മൂവായിരത്തിലേറെ വാഹനങ്ങളാണ് ഒറ്റദിവസം പരിശോധിച്ചത്.
+ There are no comments
Add yours